ശ്വാസകോശത്തിന് ആരോഗ്യം പകരാം; ഈ അഞ്ച് പാനീയങ്ങളിലൂടെ...

First Published Dec 13, 2020, 9:31 PM IST

ശ്വാസകോശത്തിന്റെ ആരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് ഈ കൊവിഡ് കാലത്തും എടുത്തുപറയേണ്ടതില്ല. നഗരങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ മിക്കവരുടെയും ശ്വാസകോശം വായുമലിനീകരണം മൂലം ക്രമേണ ആരോഗ്യമറ്റ് വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ജീവിതശൈലി, പ്രത്യേകിച്ച് ഭക്ഷണ- പാനീയങ്ങളിലൂടെയാണ് ഒരു പരിധി വരെയെങ്കിലും ഈ പ്രശ്നത്തെ പരിഹരിക്കാനാവുക. അത്തരത്തില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് തരം പാനീയങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്

ചെറുനാരങ്ങയും ഇഞ്ചിയും പുതിനയിലയും ചേര്‍ത്ത ചായയാണ് ഇതില്‍ ഒന്നാമതായി പറയാനുള്ളത്. ഇത് ശരീരത്തിനകത്ത് പെട്ടിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
undefined
തേനും ഇളംചൂടുവെള്ളവുമാണ് രണ്ടാമതായി പരിചയപ്പെടുത്താനുള്ള പാനീയം. രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കാം.
undefined
മഞ്ഞളും ഇഞ്ചിയും രണ്ട് ഔഷധങ്ങള്‍ എന്ന നിലയ്ക്കാണ് നാം കണക്കാക്കാറുള്ളത്. ഇവ രണ്ടും ചേര്‍ത്ത പാനീയമാാണ് അടുത്തതായി ഈ പട്ടികയിലുള്ളത്. ഇത് വെറുതെ വെള്ളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ ചായയാക്കിയോ കഴിക്കാവുന്നതാണ്.
undefined
ഗ്രീന്‍ ടീയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. നിരവധി ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചത് തന്നെ.
undefined
ഇരട്ടിമധുരം ചേര്‍ത്ത് തയ്യാറാക്കുന്ന ചായയെ കുറിച്ചാണ് ഒടുവിലായി പറയാനുള്ളത്. ഇത് അത്രമാത്രം കേട്ട് പരിചയമുള്ള ഒന്നായിരിക്കില്ല. എങ്കിലും ആരോഗ്യത്തിന് ഉത്തമം തന്നെ.
undefined
click me!