തിളക്കമുള്ള 'ക്ലിയര്‍' സ്‌കിന്‍ വേണോ; കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

First Published Dec 11, 2020, 7:36 PM IST

ചര്‍മ്മം ഭംഗിയുള്ളതായിരിക്കാന്‍ പുറമെ മാത്രം ശ്രദ്ധിച്ചാല്‍ പോര. ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. ചര്‍മ്മം ഭംഗിയുള്ളതും തിളക്കമുള്ളതുമായിരിക്കാന്‍ അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. അത്തരത്തിലൊരു ഘടകമാണ് വിറ്റാമിന്‍-എ. 'ക്ലിയര്‍ സ്‌കിന്‍' ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വിറ്റാമിന്‍- എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

നമ്മുടെ വീടുകളിലെല്ലാം പതിവായി കാണുന്നൊരു പച്ചക്കറിയാണ് തക്കാളി. ഇത് വിറ്റാമിന്‍-എയുടെ നല്ലൊരു സ്രോതസാണ്.
undefined
നിരവധി ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതും ചര്‍മ്മത്തിന് അഴകേകുന്നതിന്് ഏറെ സഹായകമാണ്.
undefined
ഇലക്കറികളെല്ലാം തന്നെ മുടിക്കും ചര്‍മ്മത്തിനും കണ്ണിനുമെല്ലാം ഉത്തമമാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് ചീര.
undefined
ചുവന്ന കാപ്‌സിക്കവും ചര്‍മ്മത്തിന് തിളക്കമേകുന്നതിന് സഹായിക്കുന്ന ഒന്നാണ്. പലരും ഇത് പതിവായി ഉപയോഗിക്കാറില്ല. എന്നാല്‍ ഇതിനും ശരീരത്തില്‍ ചിലത് ചെയ്യാനാകുമെന്ന് മനസിലാക്കുക.
undefined
മുട്ട കഴിക്കുമ്പോള്‍, കൊളസ്‌ട്രോള്‍ ഭയന്ന് മഞ്ഞക്കരു മാറ്റിവയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇങ്ങനെ മാറ്റിവയ്ക്കുന്ന മഞ്ഞക്കരുവിലാണ് ചര്‍മ്മത്തിന് വേണ്ട അവശ്യം വിറ്റാമിന്‍- എ അടങ്ങിയിരിക്കുന്നത്.
undefined
മിക്ക വീടുകളിലും വാങ്ങിക്കാറുള്ളൊരു പച്ചക്കറിയാണ് മത്തന്‍. ഇതും വിറ്റാമിന്‍-എ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
undefined
ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ ചര്‍മ്മ സൗന്ദര്യം ഉറപ്പിക്കാം.
undefined
click me!