പെട്ടെന്ന് കണ്ണില്‍ ഇരുട്ട് മൂടുന്നതായി തോന്നാറുണ്ടോ? അമിതമായ ക്ഷീണമോ?

First Published Dec 2, 2020, 2:15 PM IST

രാത്രിയില്‍ നന്നായി ഉറങ്ങിയാലും പിറ്റേന്ന് പകല്‍ അസഹ്യമായ ക്ഷീണം അനുഭവപ്പെടാറുണ്ടോ? അല്ലെങ്കില്‍ പകല്‍നേരത്ത് തന്നെ മറ്റ് പ്രവര്‍ത്തികളിലേര്‍പ്പെട്ട് കൊണ്ടിരിക്കെ കണ്ണില്‍ ഇരുട്ട് മൂടി തലകറങ്ങുന്നതായി തോന്നാറുണ്ടോ? മിക്കവാറും വിളര്‍ച്ച അഥവാ 'അനീമിയ' എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നത്. ഡയറ്റിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാനാകും. ഇതിനായി ഭക്ഷണത്തില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട അഞ്ച് പോഷകങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം.

അയേണ്‍ നല്ലതോതിലടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹീമോഗ്ലോബിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുകയും അതുവഴി വിളര്‍ച്ചയെ ചെറുക്കുകയും ചെയ്യുന്നു. മുട്ട, ബീന്‍സ്, ഡ്രൈഡ് ഫ്രൂട്ട്‌സ്, റെഡ് മീറ്റ് ഇവയെല്ലാം അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
undefined
'ഫോളേറ്റ്' എന്ന ഘടകമടങ്ങിയ ഭക്ഷണവും വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായകമാണ്. 'ഫോളേറ്റ്' ഒരു തരത്തില്‍ പറഞ്ഞാല്‍ വിറ്റാമിന്‍- ബിയാണ്. ഇത് ചുവന്ന രക്താണുക്കളുടേയും വെളുത്ത രക്താണുക്കളുടേയും ഉത്പാദനത്തിന് ആവശ്യമാണ്.
undefined
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു ഘടകമാണ് വിറ്റാമിന്‍- ബി 12. റെഡ് മീറ്റ്, മത്സ്യം, ഷെല്‍ ഫിഷ്, സെറില്‍ തുടങ്ങിയ ഭക്ഷണങ്ങളെല്ലാം വിറ്റാമിന്‍ - ബി12 നാല്‍ സമ്പുഷ്ടമാണ്.
undefined
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു ഘടകമാണ് വിറ്റാമിന്‍- ബി 12. റെഡ് മീറ്റ്, മത്സ്യം, ഷെല്‍ ഫിഷ്, സെറില്‍ തുടങ്ങിയ ഭക്ഷണങ്ങളെല്ലാം വിറ്റാമിന്‍ - ബി12 നാല്‍ സമ്പുഷ്ടമാണ്.
undefined
വിറ്റാമിന്‍-സിയും വിളര്‍ച്ചയെ പ്രതിരോധിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഇതും അയേണിനെ പിടിച്ചെടുക്കാനാണ് സഹായിക്കുന്നത്.
undefined
click me!