'സ്കിൻ' കെയർ ടിപ്സ്; ശ്രദ്ധിക്കാം ഈ എട്ട് കാര്യങ്ങൾ

First Published Jul 4, 2021, 12:15 PM IST

ആരോ​ഗ്യകരമായ ചർമ്മത്തിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണം മാത്രമല്ല ജീവിതശെെലിയിൽ തന്നെ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് ചർമ്മം സുന്ദരമാക്കാൻ സഹായിക്കും. ഇതാ ചില സ്കിൻ കെയർ ടിപ്സ്...

ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേക്ക് നയിചേക്കാം.
undefined
ശരിയായ സമയത്ത് ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്നാണ്.
undefined
വരണ്ട ചർമ്മത്തിന് എല്ലായ്പ്പോഴും മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൻ മുഖം കഴുകിയ ശേഷം എല്ലാ ദിവസവും മോയ്‌സ്ചുറൈസർ പുരട്ടുക.
undefined
നിങ്ങളുടെ ചർമ്മത്തിന്റെ അനുയോജ്യമായ ഫേസ് സ്‌ക്രബ് ഉപയോഗിക്കുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
undefined
സംസ്കരിച്ച ഭക്ഷണങ്ങൾ പാടേ ഒഴിവാക്കുക. കാരണം, ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
undefined
ആരോ​ഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ചർമ്മത്തിന് മാത്രമല്ല, ​​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ജങ്ക് ഫുഡിന് പകരം പപഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്.
undefined
രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും.
undefined
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോ​ഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്.
undefined
click me!