വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്....

First Published Jul 3, 2021, 3:42 PM IST

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കകുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് അറിയാം...

കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും സ്‌നാക്‌സുകള്‍ തെരഞ്ഞെടുക്കാനാണ് പ്രയാസം.
undefined
കലോറി കുറഞ്ഞ സ്‌നാക്‌സുകള്‍ കഴിക്കുന്നത് വണ്ണം അമിതമാകാതിരിക്കാന്‍ സഹായിക്കും. വൈകുന്നേരങ്ങളില്‍ സ്‌നാക്‌സ് കഴിക്കുന്ന സമയത്ത് ഓട്‌സ് ശീലമാക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഓട്‌സ് സഹായിക്കുന്നു.
undefined
വറുത്തും പൊരിച്ചതുമായ വിഭവങ്ങളും ബേക്കറി വിഭവങ്ങളും കഴിക്കുന്നത് കുറയ്ക്കുക. പകരം പഴങ്ങള്‍ കഴിക്കാവുന്നതാണ്.
undefined
വെള്ളം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തന്‍ പോലുള്ള പഴവര്‍ഗങ്ങള്‍ അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ കുക്കുമ്പറും ആപ്പിളുമൊക്കെ കഴിക്കാം.
undefined
പഴവര്‍ഗങ്ങളും പച്ചക്കറികളും മുളപ്പിച്ച ചെറുപയറും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാലഡും സ്‌നാക്‌സ് ടൈമില്‍ കഴിക്കുന്നത് നല്ലതാണ്.
undefined
പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുക. വെജിറ്റബിൾ സൂപ്പായോ അല്ലാതെ വേവിച്ച് കഴിക്കുകയോ ചെയ്യുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.
undefined
ഭക്ഷണത്തിന് മുമ്പായി ധാരാളം വെള്ളം കുടിക്കുക. ഇത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുക മാത്രമല്ല, സംതൃപ്തിയും പൂർണ്ണതയും അനുഭവപ്പെടുകയും ചെയ്യും. അതിലൂടെ ഭക്ഷണം കുറച്ച് മാത്രം കഴിക്കുന്നതിന് സഹായിക്കും.
undefined
click me!