കൊവിഡ് പോസിറ്റീവാണോ...? ഈ ഭക്ഷണങ്ങൾ കഴിക്കാതിരിക്കരുത്

Web Desk   | Asianet News
Published : Jun 24, 2021, 03:48 PM IST

കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. പനിയിൽ തുടങ്ങി ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളാണ് പലരിലും പ്രകടമാകുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡിന്റെ ലക്ഷണമാണ്. കൊവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും ഭക്ഷണരീതി പ്രധാനമാണ്. ആരോഗ്യകരമായ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങൾ വേഗത്തിൽ രോഗമുക്തി നേടാൻ സഹായിക്കും. ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് അറിയാം...  

PREV
15
കൊവിഡ് പോസിറ്റീവാണോ...? ഈ ഭക്ഷണങ്ങൾ കഴിക്കാതിരിക്കരുത്

കൊവിഡ് ബാധിച്ച ഘട്ടത്തിലും കൊവിഡിനുശേഷവും ശരീരകോശങ്ങൾക്കുണ്ടാകുന്ന ക്ഷതങ്ങൾ അകറ്റാൻ പ്രോട്ടീൻ ആവശ്യമാണ്. കൊവിഡ് മുക്തരായശേഷവും ദിവസവും ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തണം. 

25

ക്ഷീണം അകറ്റാനും ഉദരാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും പ്രോട്ടീൻ സഹായിക്കും. പയർ വർഗങ്ങൾ, സൂപ്പ്, പാലും പാലുല്പന്നങ്ങളായ പാൽക്കട്ടി, പനീർ, തൈര്, സോയാചങ്ക്‌സ് എന്നിവ ഉൾപ്പെടുത്തുക.

35

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് കാലറി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഗോതമ്പ്, ചോളം, നട്സ്, ഡ്രൈഫ്രൂട്ട്സുകളായ ബദാം, വാൾനട്ട്, ഈന്തപ്പഴം തുടങ്ങിയവ ഇട നേരത്ത് ലഘുഭക്ഷണമായി കഴിക്കുക.

45

വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ രോ​ഗം പെട്ടെന്ന് ഭേദമാകാൻ ആവശ്യമാണ്. ഓറഞ്ച്, മാങ്ങ, പൈനാപ്പിൾ, പേരയ്ക്ക, വെണ്ണപ്പഴം, കിവി ഇവയിലെല്ലാം പ്രോട്ടീനും അതോടൊപ്പം വൈറ്റമിൻ സി യും ധാരാളമുണ്ട്. ഇവ പാലിനൊപ്പം ചേർന്ന് സ്‌മൂത്തി ആക്കി കുടിക്കാം. 

55

പഴവർ​ഗങ്ങൾ പരമാവധി കഴിക്കുക. ഓറഞ്ച്, പേരയ്ക്ക, മുന്തിരി എന്നിവ ധാരാളം കഴിക്കുക. ക്ഷീണം കുറയ്ക്കാൻ മാത്രമല്ല ഉദരപ്രശ്നങ്ങൾ അകറ്റാനും പഴങ്ങൾ സഹായിക്കും.
 
click me!

Recommended Stories