എല്ലുകളുടെ ആരോ​ഗ്യത്തിന് ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ

Web Desk   | Asianet News
Published : Jan 08, 2021, 05:25 PM IST

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. പോഷകാഹാരക്കുറവ് മൂലമാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്. അസ്ഥികളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് കാത്സ്യവും വിറ്റാമിൻ ഡിയും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. എല്ലുകളുടെ ആരോ​ഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം...

PREV
15
എല്ലുകളുടെ ആരോ​ഗ്യത്തിന് ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ

തെെര്: എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് തെെര്. തെെര് പതിവായി കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോ​ഗങ്ങള്‍ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും.
 
25

ചീസ്: ദിവസവും അൽപം ചീസ് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കും. ചീസ് കാൽസ്യം കൊണ്ട് സമ്പന്നമാണ് എന്ന് മാത്രമല്ല, വിറ്റാമിൻ ഡി നിറഞ്ഞിരിക്കുന്നു.
 
35

പച്ചക്കറികൾ: പച്ചക്കറികൾ പൊതുവേ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുകളുടെ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളെ അകറ്റാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പച്ചക്കറികൾ കഴിക്കുന്നത് ​ഗുണം ചെയ്യും. വിറ്റാമിൻ സി അസ്ഥി കോശങ്ങളുടെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

45

പാലക്ക് ചീര: എല്ലുകളെ കൂടുതൽ ശക്തിയായി നിലനിർത്തുന്നതിന് പാലക്ക് ചീര മികച്ചൊരു ഭക്ഷണമാണ്. ഒരു കപ്പ് വേവിച്ച പാലക്ക് ചീരയിൽ  20-25 ശതമാനം വരെ കാൽസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഇരുമ്പ്, നാരുകൾ എന്നിവയും പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്.
 
55

മുട്ട: എല്ലുകളെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇതിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി അസ്ഥികളിൽ കാൽസ്യം ആഗിരണം ചെയ്യാനും അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. 
 
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories