രാവിലെകളില്‍ തലവേദന സ്ഥിരമോ? കാരണങ്ങള്‍ ഇവയാകാം...

Web Desk   | others
Published : Jan 03, 2021, 11:21 PM IST

രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഇത് പതിവാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധ നല്‍കിയേ മതിയാകൂ. ചെറിയ ജീവിതശൈലീ മാറ്റങ്ങള്‍ തൊട്ട് ഗുരുതരമായ അസുഖങ്ങളുടെ വരെ ലക്ഷണമാകാം ഈ വിട്ടുമാറാത്ത തലവേദന. അറിയാം അഞ്ച് കാരണങ്ങള്‍...  

PREV
15
രാവിലെകളില്‍ തലവേദന സ്ഥിരമോ? കാരണങ്ങള്‍ ഇവയാകാം...

ഉറക്കമില്ലായ്മ (Insomnia) ഉള്ളവരില്‍ രാവിലെ തലവേദന കാണാറുണ്ട്. രാത്രി കൃത്യമായ ഉറക്കം ലഭിക്കാത്തതിനാലാണിത്. ദിവസം മുഴുവന്‍ ക്ഷീണമനുഭവപ്പെടാനും ഇത് കാരണമാകുന്നു.
 
25

മൈഗ്രേയ്ന്‍ ഉള്ളവരിലും രാവിലെകളില്‍ തലവേദന കണ്ടേക്കാം. പ്രധാനമായും രാവിലെയും രാത്രിയുമാണ് മൈഗ്രേയ്ന്‍ തലവേദന അനുഭവപ്പെടുക.
 
35

രാത്രി കിടക്കുമ്പോള്‍ കഴുത്തിലെ പേശികള്‍ സമ്മര്‍ദ്ദത്തിലാകുന്നുണ്ടെങ്കില്‍, അതുമൂലവും രാവിലെ തലവേദന അനുഭവപ്പെടാം. ഉപയോഗിക്കുന്ന തലയിണ മാറ്റുകയോ, കിടക്കുന്നതിന്റെ രീതി മെച്ചപ്പെടുത്തുകയോ ചെയ്യുകയാണ് ഇതിന് പരിഹാരമായി ചെയ്യാവുന്നത്.
 
45

ചിലര്‍ രാത്രിയില്‍ ഉറക്കത്തില്‍ പല്ല് കടിക്കാറുണ്ട്. ഈ ശീലമുള്ളവരിലും രാവിലെ തലവേദന കണ്ടേക്കാം. താടിയെല്ലില്‍ വരുന്ന സമ്മര്‍ദ്ദം തലയെ ബാധിക്കുന്നതിനാലാണിത് സംഭവിക്കുന്നത്.
 
55

ആദ്യം സൂചിപ്പിച്ചത് പോലെ ഗൗരവതരമായ അസുഖങ്ങളുടെ ഭാഗമായും രാവിലെകളില്‍ തലവേദന പതിവാകാം. ഉദാഹരണം: തലച്ചോറില്‍ ട്യൂമര്‍. എന്നാല്‍ ഇക്കാര്യം ഒരിക്കലും സ്വയം വിലയിരുത്താന്‍ ശ്രമിക്കരുത്. അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്ന് മനസിലാക്കുക. കൂടുതല്‍ നിഗമനങ്ങള്‍ക്ക് തീര്‍ച്ചയായും ഡോക്ടറെ സമീപിക്കുക.
 
click me!

Recommended Stories