മുടിയുടെ വളർച്ചയ്ക്ക് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

First Published Apr 5, 2021, 2:51 PM IST

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ഇരുമ്പ്, പ്രോട്ടീന്‍ ഇതു രണ്ടുമാണ് തലമുടിയ്ക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങള്‍. മുടിയുടെ വളർച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
 

മുട്ടയിൽ വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് കേടുപാടുകൾ വരുത്തുന്നതിനെ കൂടുതൽ പ്രതിരോധിക്കും. വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് പ്രധാനപ്പെട്ട ചില പോഷകങ്ങളാണ്.
undefined
നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു.മാത്രമല്ല, രക്തത്തെ ശുദ്ധീകരിക്കുകയും മുടിയുടെ അകാലനരയെ തടയുന്നതിലൂടെ മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി മുടി പൊട്ടിപ്പോകുന്നത് തടയുന്നു.
undefined
അവാക്കാഡോ ബയോട്ടിന്റെ മികച്ച ഉറവിടമാണ്. ഇത് മുടി കൂടുതൽ ആരോഗ്യകരമായി വളരാൻ സഹായിക്കും. മുടി മിനുസമാർന്നതും പൊട്ടാതിരിക്കാനും അവാക്കാഡോയിലെ ചില ആന്റിഓക്സിഡന്റുകൾ സഹായിക്കും.
undefined
വാൾനട്ട്, ബദാം എന്നിവ പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ്. പ്രത്യേകിച്ച് ബയോട്ടിൻ, ബി-വിറ്റാമിനുകൾ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, ധാരാളം പ്രോട്ടീൻ, മഗ്നീഷ്യം എന്നിയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ നടസ് ആരോഗ്യകരമായ അളവിൽ ചേർക്കുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
undefined
ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങൾ പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
undefined
കാരറ്റിലെ ബീറ്റാ കരോട്ടിൻ മുടി മൃദുവായും തിളക്കത്തിലും നിലനിർത്താൻ സഹായിക്കും. കാരറ്റിലെ വിറ്റാമിൻ എ, ഇ എന്നിവ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി വേരുകളെ കൂടുതൽ ശക്തമാക്കാനും സഹായിക്കും.
undefined
click me!