ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

First Published Jul 11, 2021, 10:09 PM IST

ഹൃദയാരോഗ്യത്തിന് ഭക്ഷണങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഭക്ഷണത്തിൽ ആവശ്യമായ ചില പോഷകങ്ങൾ ഉൾപ്പെടുത്തിയാൽ ഹൃദയത്തി​​​ന്റെ പ്രവർത്തനത്തിന് സഹായകമാകും. ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ...

ഹൃദയാരോ​ഗത്തിന്​ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. ഈന്തപ്പഴം പതിവായി കഴിക്കുന്നവരിൽ എൽഡിഎൽ കൊളസ്‌ട്രോൾ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്​. ​എൽഡിഎൽ കൊളസ്‌ട്രോൾ കൂടുന്നത് ഹൃ​ദ്രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
undefined
കടും നിറമുള്ള പഴങ്ങളിൽ പോഷകമൂല്ല്യം കൂടുതലാണ്​. ദിവസം ഒരു ആപ്പിൾ, ഒരു ഓറഞ്ച്​ എന്നിവ കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് വളരെ നല്ലതാണ്.
undefined
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മത്സ്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറച്ച പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു.
undefined
പഴങ്ങളിലും പച്ചക്കറികളിലുമുള്ള വിറ്റാമിന്‍ ഇ,സി,എ, സെലിനിയം എന്നിവ ധമനികളില്‍ പ്ലേക്ക് ഉണ്ടാക്കുന്നത് തടഞ്ഞ് ഹൃദയാഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കും.
undefined
നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പച്ചക്കറികളും ദിവസേനെയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സാലഡുകള്‍ ഉപയോഗിക്കുന്നത് വഴി അധിക കൊഴുപ്പിനേയും കൊളസ്‌ട്രോളിനേയും കുറയ്ക്കാന്‍ സഹായിക്കും.
undefined
ബദാം, വാൾനട്‌സ്, കശുവണ്ടി എന്നിവയിലുള്ള അപൂരിത കൊഴുപ്പ് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.
undefined
click me!