ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ; ചീത്ത കൊളസ്ട്രോൾ അകറ്റാം

Web Desk   | Asianet News
Published : Mar 24, 2021, 07:20 PM ISTUpdated : Mar 24, 2021, 07:30 PM IST

ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലിരോ​ഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ.  ചീത്ത കൊളസ്ട്രോൾ പ്രമേഹം, ​ഹൃദ്രോ​ഗം, പക്ഷാഘാതം പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ...

PREV
15
ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ; ചീത്ത കൊളസ്ട്രോൾ അകറ്റാം

വെളുത്തുള്ളി: അമിനോ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഓർഗാനോസൾഫർ സംയുക്തങ്ങളായ അല്ലിസിൻ, എസ്-അലൈൽസിസ്റ്റൈൻ എന്നിവ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. എൽഡിഎൽ കൊളസ്ട്രോളും ഗണ്യമായി കുറയ്ക്കുന്നതിന് വെളുത്തുള്ളി ഫലപ്രദമാണെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും രണ്ട് കഷ്ണം വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ നില ഒൻപത് ശതമാനം വരെ കുറയ്ക്കും.

25

​ഗ്രീൻ ടീ: പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമായ ഗ്രീൻ ടീ. ഈ സംയുക്തം മനുഷ്യശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പോളിഫെനോളുകൾ എൽ‌ഡി‌എൽ കൊളസ്ട്രോളും കുറയ്ക്കുക മാത്രമല്ല എച്ച്ഡി‌എൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നാലാഴ്ച്ച പതിവായി ഗ്രീൻ ടീ കുടിച്ച പുരുഷന്മാർക്ക് 
ചീത്ത കൊളസ്ട്രോളിന്റെ അളവ് ​ഗണ്യമായി കുറയുന്നത് കാണാനായെന്നാണ് ഒരു പഠനത്തിൽ പറയുന്നത്.

35

മല്ലി: മല്ലിയിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്  ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.

45

ധാതുക്കൾക്കും അമിനോ ആസിഡുകൾക്കും പുറമേ വിറ്റാമിൻ സി, ഫിനോളിക് സംയുക്തങ്ങൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെല്ലിക്ക. ദിവസേന നെല്ലിക്ക കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും ​ഗുണം ചെയ്യും. 

55

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ് ഓട്സ്. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ അധിക എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നു. 

click me!

Recommended Stories