കാൻസർ സാധ്യത കുറയ്ക്കും, കഴിക്കാം ഏഴ് ഭക്ഷണങ്ങൾ

First Published Mar 17, 2023, 12:38 PM IST

കാൻസറിനെ പലരും പേടിയോടെയാണ് കാണുന്ന ഒരു രോ​ഗമാണ്. ഓരോ വർഷം കഴിയുന്തോറും കാൻസർ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2040 ആകുമ്പോഴേക്കും പ്രതിവർഷം പുതിയ കാൻസർ കേസുകളുടെ എണ്ണം 29.5 ദശലക്ഷമായും ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 16.4 ദശലക്ഷമായും ഉയരുമെന്ന് കരുതുന്നതായി Cancer.gov റിപ്പോർട്ട് ചെയ്യുന്നു. കാൻസർ സാധ്യത കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണം അർബുദത്തിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നു. കാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളിതാ...

സരസഫലങ്ങൾ വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പന്നമാണ്. അവയുടെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം അവയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ബ്ലാക്ക്‌ബെറിയിലെ ആന്തോസയാനിൻ എന്ന സംയുക്തം വൻകുടൽ കാൻസറിനുള്ള ബയോ മാർക്കറുകൾ കുറയ്ക്കുന്നതായി കാണിക്കുന്നു. ബ്ലൂബെറിയുടെ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾക്ക് സ്തനാർബുദ മുഴകളുടെ വളർച്ച തടയാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.‌

ബ്രോക്കോളി, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികളിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുൾപ്പെടെയുള്ള ഗുണകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറികളിൽ കാൻസർ വിരുദ്ധ ഗുണങ്ങളുള്ള സൾഫോറഫേൻ എന്ന സസ്യ സംയുക്തവും അടങ്ങിയിട്ടുണ്ട്. 
 


വിറ്റാമിൻ കെ, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ ‌കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ‌കാരറ്റിൽ ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ഓറഞ്ച് നിറത്തിന് കാരണമാകുന്നു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിൽ ബീറ്റാ കരോട്ടിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ചിലതരം ക്യാൻസറുകൾ തടയാൻ കഴിയുമെന്നും സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് ബീറ്റാ കരോട്ടിൻ സഹായിച്ചേക്കും.
 

സാൽമൺ, അയല, എന്നിവയുൾപ്പെടെയുള്ള കൊഴുപ്പുള്ള മത്സ്യം, വിറ്റാമിൻ ബി, പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. മത്സ്യം കഴിക്കുന്നവർക്ക് വൻകുടൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത 53% കുറവാണെന്ന് ഒരു പഠനം കണ്ടെത്തി.

എല്ലാ നട്‌സിനും കാൻസർ തടയുന്ന ഗുണങ്ങളുണ്ട്. അതിൽ ഏറ്റവും നല്ലത് വാൾനട്ട് ആണെന്നും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചിന്റെ വ്യക്തമാക്കുന്നു. വാൽനട്ടിൽ പെഡൻകുലാജിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. 

ബീൻസ്, കടല, പയർ തുടങ്ങിയ പയർവർഗങ്ങളിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

വീക്കം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അണുബാധകൾ എന്നിവ തടയാൻ സഹായിക്കുന്ന സംയുക്തമാണ് പോളിഫെനോൾസ്. ആപ്പിളിൽ‌ ഈ സംയുക്തം അടങ്ങിയിരിക്കുന്നു. പോളിഫെനോൾ ഗ്ലൂക്കോസ് ട്രാൻസ്പോർട്ടർ 2 (GLUT2) എന്ന പ്രോട്ടീനിനെ തടയുന്നു. ഇത് ചിലതരം ക്യാൻസറുകളിൽ വിപുലമായ ഘട്ടത്തിലുള്ള കോശ വളർച്ചയിൽ ഒരു പങ്കു വഹിക്കുന്നു.

click me!