അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ‌സഹായിക്കുന്ന നാല് പാനീയങ്ങൾ

Published : Mar 15, 2023, 11:01 AM IST

അടിവയറ്റിൽ അടിഞ്ഞ് കൂടുന്നതിനെയാണ് വിസറൽ കൊഴുപ്പ് എന്ന് പറയുന്നത്. വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കും. അടിവയറ്റിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ചില പാനീയങ്ങൾ സഹായിക്കും...  

PREV
14
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ‌സഹായിക്കുന്ന നാല് പാനീയങ്ങൾ

നാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അര നാരങ്ങയുടെ നീര് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് വെറും വയറ്റിൽ കുടിക്കുക. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിച്ചേക്കും. നാരങ്ങ കൊഴുപ്പ് കുറയ്ക്കാൻ മത്രമല്ല, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. കലോറി കുറവായിരിക്കുമ്പോൾ നാരങ്ങാ വെള്ളം കുടിക്കുന്നതും ജലാംശം നിലനിർത്തുന്നു.

24

പെരുംജീരകം ആന്റി ഓക്സിഡൻറുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവയെല്ലാം കൊഴുപ്പ് നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിച്ചേക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നു. പെരുംജീരക വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കന്നത് ഭാരം കുറയ്ക്കുക മാത്രമല്ല രോ​ഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

34

പ്രമേഹത്തിന് പുറമെ, ശരീരഭാരം കുറയ്ക്കാൻ കറുവപ്പട്ട സഹായിച്ചേക്കും. കറുവാപ്പട്ടയിൽ നാരുകൾ കൂടുതലാണ്. അതിനാൽ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ കഴിയും. കറുവാപ്പട്ടയ്ക്ക് മെറ്റബോളിസം വർധിപ്പിക്കാൻ കഴിയും. വെറുംവയറ്റിൽ കറുവപ്പട്ട വെള്ളത്തിൽ ചെറുചൂടോടെ കുടിക്കുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കും.
 

44

ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിക്കുന്നതിനും ഉലുവ സഹായകമാണ്. വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഉലുവ ചർമത്തിലെ തിണർപ്പുകളും കറുത്ത പാടുകളും മാറാൻ സഹായിക്കും. ഈ ഗുണങ്ങൾ എല്ലാമുള്ളതിനാൽ ഉലുവ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 

 

click me!

Recommended Stories