Constipation : തെെര് മലബന്ധം അകറ്റാൻ സഹായിക്കുമോ?

Web Desk   | Asianet News
Published : Mar 05, 2022, 06:25 PM IST

മലബന്ധം (constipation) മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. വയറ്റിൽ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കിൽ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവർത്തനങ്ങൾ ആകെ തകിടം മറിയുകയും ചെയ്യും.   

PREV
16
Constipation : തെെര് മലബന്ധം അകറ്റാൻ സഹായിക്കുമോ?

വെള്ളം കുടിക്കാതിരിക്കുന്നതും സമ്മർദ്ദവുമെല്ലാം (Stress) മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധം മാറാൻ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ശരണ്യ ശാസ്ത്രി പറയുന്നു.

26

ആപ്പിളിൽ ഉയർന്ന നാരുകളും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ആപ്പിളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. 

36

ഫ്ളാക്സ് സീഡിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് കഴിക്കുന്നത് നല്ല ദഹനം ഉറപ്പാക്കുകയും മലവിസർജ്ജനം ക്രമീകരിക്കുകയും ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് ഫ്ളാക്സ് സീഡ്.

46

കുതിർത്ത കറുത്ത ഉണക്കമുന്തിരി മലബന്ധം ഒഴിവാക്കാൻ സഹായിക്കും. വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ അവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നല്ലതാണ്. 
 

56

തൈരിലും മറ്റ് പല പാലുൽപ്പന്നങ്ങളിലും പ്രോബയോട്ടിക്സ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. പ്രോബയോട്ടിക്കുകൾ പലപ്പോഴും "നല്ല" ബാക്ടീരിയകൾ എന്ന് വിളിക്കപ്പെടുന്നു, അവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

66

ബ്രോക്കോളിയിൽ സൾഫോറാഫെയ്ൻ അടങ്ങിയിട്ടുണ്ട്, ഇത് കുടലിനെ സംരക്ഷിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില കുടൽ സൂക്ഷ്മാണുക്കളുടെ അമിതവളർച്ച തടയാനും സൾഫോറഫെയ്ൻ സഹായിച്ചേക്കാം. 

click me!

Recommended Stories