ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ

Web Desk   | Asianet News
Published : Mar 14, 2021, 11:25 AM ISTUpdated : Mar 14, 2021, 11:40 AM IST

ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ധാരാളം പഴങ്ങൾ, പച്ചക്കറികൾ,  ധാന്യങ്ങൾ എന്നിവ കഴിക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

PREV
15
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ

പതിവായി കാപ്പി കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. കാപ്പിയുടെ അമിത ഉപഭോഗം രക്താതിമർദ്ദം അല്ലെങ്കിൽ ഹൃദയമിടിപ്പിന്റെ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കും. 

25

ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് മാത്രമല്ല കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകും. പിസ, ബര്‍ഗ്ഗര്‍, സാൻവിച്ച് തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രധാന വില്ലന്മാർ. ഇവയില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

35

സംസ്കരിച്ച ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. പ്രോസസ്ഡ് ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ഇത് രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

45

മദ്യത്തിൽ കലോറി അടങ്ങിയിരിക്കുന്നു. അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യതയും മദ്യം വർദ്ധിപ്പിക്കുന്നു. ഇത് രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

55

രക്തസമ്മര്‍ദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം പെട്ടെന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും. 

click me!

Recommended Stories