തിളക്കമുള്ള ചര്‍മ്മത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Mar 10, 2021, 10:07 PM ISTUpdated : Mar 10, 2021, 10:12 PM IST

ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിൽ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. പ്രോട്ടീൻ, ഫൈബർ, കാത്സ്യം  തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം ആരോഗ്യകരമായ ചർമ്മത്തിനായി സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അറിയാം...

PREV
15
തിളക്കമുള്ള ചര്‍മ്മത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ കൊളാജനെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇഞ്ചിയിലെ 'ജിഞ്ചെറോൾ' ആന്റിഓക്‌സിഡന്റുകൾ മുഖത്തെ കറുപ്പ് കുറയ്ക്കാൻ ഏറെ ഉത്തമമാണ്. മാത്രമല്ല, മിനുസമാർന്നതും ചർമ്മത്തിന് ടോൺ നൽകുകയും ചെയ്യുന്നു. 

25

ആന്റി ഏജിംഗ് ആന്റിഓക്‌സിഡന്റായ ലൈക്കോപീന്റെ ഏറ്റവും മികച്ച ഉറവിടമാണ് ‌തക്കാളി. ദിവസവും തക്കാളി ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും സഹായകമാണ്.
 
35

 മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആന്തരികവും ബാഹ്യവുമായ  സംരക്ഷിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കൊളാജന്‍ രൂപീകരണം മെച്ചപ്പെടുത്തുകയും മികച്ച ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ മുഖത്ത് തിളക്കവും നല്‍കുന്നു.

45

കാരറ്റിലുള്ള വിറ്റാമിന്‍ എ ചര്‍മ്മത്തിലെ കോശങ്ങളെ നന്നാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും കാരറ്റ് കഴിക്കുന്നത് ​ഗുണം ചെയ്യും.
 
55

ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ആയതിനാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയും അകാല വാര്‍ദ്ധക്യവും തടയാന്‍ ബീറ്റ്‌റൂട്ടിന് കഴിവുണ്ട്. 
 
click me!

Recommended Stories