ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റിൽ ഉൾപ്പെടുത്താം ആറ് ഭക്ഷണങ്ങൾ

First Published Nov 7, 2022, 8:05 AM IST

ഭാരം കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ കലോറി കുറഞ്ഞതും ആരോ​ഗ്യകരമായ ഭക്ഷണക്രമവുമാണ് പിന്തുടരേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ആറ് ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
 

ഇലക്കറികൾ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ഒരു മികച്ച മാർഗമാണ്. അവ നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ധാരാളം ധാതുക്കൾ വഹിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയതാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും ഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

പയർ വർഗങ്ങൾ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ അമിത വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്റെ ഭാരത്തിന്റെ 90 ശതമാനവും വെള്ളമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ കഴിക്കാൻ ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണിത്. 100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
 

മുട്ടയാണ് മറ്റൊരു ഭക്ഷണം. ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം ഉള്ളതിനാൽ മുട്ടകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മുട്ട കഴിക്കുന്നത് കൂടുതൽ നേരം വിശപ്പ് തോന്നുന്നത് തടയുന്നു.

ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചെറിയ അളവിൽ നട്‌സ് കഴിക്കുന്നത് ഡയറ്റ് ചെയ്യുന്നവരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തി.
 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ കുറയ്ക്കാനും ഓട്സ് സഹായിക്കും.

click me!