ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർക്കൽ തടയാൻ ചെയ്യേണ്ട 6 കാര്യങ്ങൾ
ഭക്ഷണം കഴിച്ചതിന് ശേഷം നല്ല ദഹനം ലഭിച്ചില്ലെങ്കിൽ വയറ് വീർക്കൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് തടയാൻ ഭക്ഷണ ശേഷം ഇക്കാര്യങ്ങൾ ചെയ്യൂ.

നടക്കാം
ഭക്ഷണം കഴിച്ചതിന് ശേഷം ഇരിക്കുന്നത് ഒഴിവാക്കണം. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും നടക്കാൻ ശ്രദ്ധിക്കണം.
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കാം
ഭക്ഷണം കഴിക്കുന്ന സമയത്ത് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനം മന്ദഗതിയിലാവാൻ കാരണമാകുന്നു.
വേഗത്തിൽ കഴിക്കുന്നത് ഒഴിവാക്കാം
ഭക്ഷണം അതിവേഗത്തിൽ കഴിച്ച് തീർക്കുന്ന ശീലം ഒഴിവാക്കണം. ഇത് വയറ് വീർക്കലിന് കാരണമാകുന്നു.
രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്
രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഇത് ദഹനത്തിന് തടസമാകുന്നു.
ഉടനെ കിടക്കരുത്
ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നത് ഒഴിവാക്കണം. കുറഞ്ഞത് അരമണിക്കൂർ എങ്കിലും കഴിഞ്ഞതിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളു.
ഭക്ഷണക്രമീകരണം
ദിവസവും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ശരിയല്ലാത്ത ഭക്ഷണ ക്രമീകരണം വയറ് വീർക്കലിന് കാരണമാകാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

