'പിരീഡ്സ്' നേരത്തെ വരാൻ ഇവ സഹായിക്കും

First Published Jan 10, 2021, 12:21 PM IST

ആർത്തവം നേരത്തെയാക്കാനോ അല്ലെങ്കിൽ വെെകിപ്പിക്കാനോ മരുന്നുകൾ കഴിക്കാറുണ്ടല്ലോ. എന്നാൽ ഇനി മുതൽ പിരീഡ്സ് നേരത്തെയാക്കാൻ അത്തരം മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക. പകരം ചില ഭക്ഷണങ്ങൾ അതിന് സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...
 

പെെനാപ്പിൾ: ആർത്തവം പ്രതീക്ഷിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പ് പെെനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ആർത്തവം നേരത്തെയാക്കാൻ സഹായിക്കും.
undefined
ശർക്കര: ആർത്തവം നേരത്തെ വരാൻഏറ്റവും മികച്ചതാണ്ശർക്കര. എള്ള് ചേർത്ത് ശർക്കര കഴിക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് ഇഞ്ചി നേരിൽ ശർക്കര ചേർത്ത് കഴിക്കുന്നത് ആർത്തവം നേരത്തെയാക്കാൻ സഹായിക്കുന്നു.
undefined
കാരറ്റ്: ആർത്തവം പ്രതീക്ഷിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പ് ദിവസവും രണ്ടോ മൂന്നോ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ആർത്തവചക്രം നേരത്തെ ആരംഭിക്കുവാൻ സഹായിക്കും. കാരണം, കാരറ്റിലുള്ള കരോട്ടിൻ ഈസ്ട്രജന്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി നിങ്ങളുടെ ആർത്തവചക്രം നേരത്തെ ആരംഭിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
undefined
എള്ള്: ആർത്തവം നേരത്തെയാകുന്നതിന് എള്ള് കഴിക്കുന്നത് ഫലപ്രദമാണ്. ആർത്തവം പ്രതീക്ഷിക്കുന്നതിന് 10 ദിവസങ്ങൾക്ക് മുമ്പ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ എള്ള് ചേർത്ത് കുടിക്കുന്നത് ​ഗുണം ചെയ്യും.
undefined
ഉണക്കമുന്തിരി: ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് ആർ‍ത്തവം നേരത്തെയാക്കാനും ആർത്തവസമയത്ത് വേദന കുറയ്ക്കാനും സഹായിക്കും.
undefined
click me!