പെട്ടെന്ന് വണ്ണം വയ്ക്കുന്നുവോ? കാരണങ്ങള്‍ ഇവയാകാം....

Web Desk   | others
Published : Jan 09, 2021, 10:22 PM ISTUpdated : Jan 09, 2021, 10:23 PM IST

പെട്ടെന്ന് വണ്ണം കൂടി വരുന്നതായി പരാതിപ്പെടുന്ന ധാരാളം പേരുണ്ട്. ഇതിന് പിന്നിലും കൃത്യമായ കാരണങ്ങളുണ്ടാകാം. അത്തരത്തില്‍ വണ്ണം കൂടുന്നതിലേക്ക് നമ്മെയെത്തിക്കുന്ന ചില സാഹചര്യങ്ങള്‍ ഏതെല്ലാം എന്ന് ഒന്ന് അറിഞ്ഞുവയ്ക്കാം...

PREV
16
പെട്ടെന്ന് വണ്ണം വയ്ക്കുന്നുവോ? കാരണങ്ങള്‍ ഇവയാകാം....

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന 'ഹൈപ്പോതൈറോയ്ഡിസ'ത്തിന്റെ ഭാഗമായി എളുപ്പത്തില്‍ വണ്ണം കൂടാം. ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നതിലാണ് ഇവിടെ വണ്ണം കൂടുന്ന സാഹചര്യമുണ്ടാകുന്നത്.
 
26

ചില മരുന്നുകള്‍, പ്രത്യേകിച്ച് സ്റ്റിറോയ്ഡുകള്‍ വണ്ണം കൂടാന്‍ കാരണമാകാറുണ്ട്. ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ഇതിനുദാഹരണമാണ്. ഇവ വിശപ്പ് വര്‍ധിപ്പിക്കുകയും ഭക്ഷണം അമിതമായി കഴിക്കാനിട വരുത്തുകയും ചെയ്യുന്നു.
 
36

സ്ത്രീകളിലാണെങ്കില്‍ 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം' ഉണ്ടെങ്കിലും വണ്ണം കൂടാന്‍ സാധ്യതയുണ്ട്. ഇതും ഹോര്‍മോണ്‍ പ്രശ്‌നം മൂലമാണ് സംഭവിക്കുന്നത്.
 
46

വിഷാദരോഗമുള്ളവരില്‍ ചിലപ്പോഴെങ്കിലും 'ഈറ്റിംഗ് ഡിസോര്‍ഡര്‍' അഥവാ ഭക്ഷണക്രമത്തില്‍ സാരമായ പാളിച്ചകള്‍ പറ്റുന്ന അവസ്ഥ കാണാറുണ്ട്. ഇതും വണ്ണം കൂടാന്‍ ഇടയാക്കും.
 
56

ഉറക്കമില്ലായ്മ (ഇന്‍സോമ്‌നിയ) ഉള്ളവരിലും വണ്ണം കൂടാനുള്ള സാധ്യതകളേറെയാണ്. മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ഉറക്കമില്ലായ്മ ഇടയാക്കുന്നു. ഇത് ക്രമേണ ഭക്ഷണക്രമത്തേയും ബാധിക്കുന്നു. ഇതിന് പുറമെ, ഉറക്കമില്ലായ്മ ഉണ്ടാക്കുന്ന തളര്‍ച്ചയും വണ്ണം കൂടാന്‍ കാരണമായേക്കും. 

66

വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലും വണ്ണം എളുപ്പത്തില്‍ കൂടാം. ശരീരത്തില്‍ ദ്രാവകങ്ങള്‍ ബാക്കിനില്‍ക്കുന്ന അവസ്ഥ ഉണ്ടാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
 
click me!

Recommended Stories