ജലദോഷം മൂലമുണ്ടാകുന്ന വിഷമതകള്‍ പരിഹരിക്കാന്‍ ഏഴ് മാര്‍ഗങ്ങള്‍...

First Published Dec 9, 2020, 1:48 PM IST

കാലാവസ്ഥ മാറുന്ന സമയങ്ങളിലാണ് മിക്കവാറും ജലദോഷം പോലുള്ള അണുബാധകള്‍ വ്യാപകമാറ്. ഇത് നമുക്കൊരിക്കലും തടഞ്ഞുനിര്‍ത്താവുന്നതല്ല. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന വിഷമതകളെ ചില പൊടിക്കൈകളുപയോഗിച്ച് ലളിതമാക്കാമെന്ന് മാത്രം. അത്തരത്തില്‍ സഹായകമാകുന്ന, വീട്ടില്‍ വച്ച് തന്നെ ചെയ്യാവുന്ന ഏഴ് മാര്‍ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഇടവിട്ട് ചൂടുള്ള പാനീയങ്ങള്‍ കഴിക്കുക. ചൂടുവെള്ളം, ചായ, പാല്‍ എന്നിങ്ങനെ എന്തുമാകാം കഴിക്കുന്നത്. പക്ഷേ കാപ്പിയും ചായയും അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
undefined
ശരീരത്തെ ജലാംശമുള്ളതാക്കി നിലനിര്‍ത്തണം. അതുവഴി ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചെറിയൊരു പരിധി വരെ പരിഹരിക്കാനാകും. അതിനാല്‍ എപ്പോഴും വെള്ളം കുടിക്കുക.
undefined
ഏത് തരം ആരോഗ്യപ്രശ്‌നമാണെങ്കിലും ശരീരത്തിന് വിശ്രമം ആവശ്യമാണ്. ജലദോഷത്തിന്റെ കാര്യത്തിലും അത് ബാധകം തന്നെ. അതിനാല്‍ നിര്‍ബന്ധമായും വിശ്രമത്തിനായി സമയം കണ്ടെത്തുക.
undefined
ജലദോഷത്തിന്റെ വിഷമതകളെ അകറ്റാന്‍ സഹായിക്കുന്നൊരു ചേരുവയാണ് തേന്‍. പരമ്പരാഗതമായിത്തന്നെ തേന്‍ ഇത്തരത്തിലൊരു ഔഷധമായാണ് കണക്കാക്കപ്പെടുന്നത്. ഒരു സ്പൂണ്‍ തേനിനൊപ്പം അല്‍പം ഇഞ്ചിനീര് കൂടി ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
undefined
ചിലര്‍ക്ക് ജലദോഷമുണ്ടാകുമ്പോള്‍ അതിനൊപ്പം തന്നെ തൊണ്ടവേദനയും ഉണ്ടാകാറുണ്ട്. ഇതുമൂലമുള്ള ബുദ്ധിമുട്ട് നേരിടാന്‍ ഇടയ്ക്ക് ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം വായില്‍ കൊള്ളാം.
undefined
ജലദോഷത്തോടൊപ്പം മൂക്കടപ്പുണ്ടാകുന്നതും സ്വാഭാവികമാണ്. ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാനായി ആവി പിടിക്കാം. ദിവസത്തില്‍ രണ്ട് നേരമെങ്കിലും ഇത് ചെയ്യാവുന്നതാണ്.
undefined
ജലദോഷം പോലുള്ള അണുബാധകള്‍ എളുപ്പത്തില്‍ പിടിപെടുന്നത് രോഗപ്രതിരോധ ശേഷി കുറവായിരിക്കുന്നതിനാല്‍ കൂടിയാണ്. അതിനാല്‍ 'ഇമ്മ്യൂണിറ്റി'യെ ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഇതിനായി വിറ്റാമിന്‍-സി, 'സിങ്ക്' സപ്ലിമെന്റ്‌സ് കഴിക്കാവുന്നതാണ്. കൊവിഡ് കാലത്തെ ജലദോഷം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ലക്ഷണങ്ങള്‍ കൂടി എപ്പോഴും നിരീക്ഷിക്കുകയും, സംശയം തോന്നുന്ന പക്ഷം ഉടന്‍ പരിശോധനയ്ക്ക് വിധേയമാവുകയും വേണം.
undefined
click me!