പാചകത്തിലും പരമ്പരാഗത വൈദ്യത്തിലും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിൽ ജിഞ്ചറോൾസ്, ഷോഗോൾസ് എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. കൂടാതെ, രക്തചംക്രമണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.