ജെൻ സി ആൺകുട്ടികളിൽ മുടി നേരത്തെ കൊഴിയുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ജനിതകശാസ്ത്രമാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും ഇതിന്റെ പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു.
ജെൻ സി ആൺകുട്ടികളിൽ മുടി നേരത്തെ കൊഴിയുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു
ജെൻ സി ആൺകുട്ടികളിൽ മുടി നേരത്തെ കൊഴിയുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ജനിതകശാസ്ത്രമാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും ഇതിന്റെ പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു.
27
മുടി കൊഴിച്ചിൽ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു
മുടി കൊഴിച്ചിൽ സൗന്ദര്യത്തെ മാത്രമല്ല ബാധിക്കുന്നത് അത് ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും യുവാക്കൾ ദൈനംദിന ജീവിതത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനെയും ബാധിക്കുന്നുവെന്ന് ട്രയ ഹെൽത്തിന്റെ സഹസ്ഥാപകയായ സലോണി ആനന്ദ് പറയുന്നു.
37
മുടികൊഴിച്ചിൽ നേരിടുന്ന 50% പേരും 25 വയസ്സിന് താഴെയുള്ളവർ
അഞ്ച് ലക്ഷം പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ മുടികൊഴിച്ചിൽ നേരിടുന്ന 50% പേരും 25 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തി ട്രയ ഹെൽത്തിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.
20-കളുടെ തുടക്കത്തിലുള്ള പുരുഷന്മാരിൽ അമിത മുടി കൊഴിച്ചിൽ കണ്ട് വരുന്നു
മുമ്പ് 30-കളിലോ അതിനുശേഷമോ പ്രായമുള്ള പുരുഷന്മാരിൽ മുടി കൊഴിച്ചിൽ ആശങ്കാജനകമായിരുന്നു. ഇപ്പോൾ, 20-കളുടെ തുടക്കത്തിലുള്ള പുരുഷന്മാരിൽ കൂടുതൽ പേർക്കും മുടി കനം കുറയുന്നതും, കൊഴിയുന്നതും, മുടി കൊഴിച്ചിലും അനുഭവപ്പെടുന്നുണ്ടെന്ന്" ട്രയ ഹെൽത്തിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ദിവ്യ പൗലോസ് പറയുന്നു.
57
ക്രമരഹിതമായ ഉറക്കം, വിട്ടുമാറാത്ത സമ്മർദ്ദം, ഡയറ്റിംഗ്, കുറഞ്ഞ പ്രോട്ടീൻ ഉപഭോഗം
പാരമ്പര്യ ഘടകങ്ങൾ ഇപ്പോഴും ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ദൈനംദിന ശീലങ്ങൾ പ്രധാന കാരണമായി ഇപ്പോൾ ഉയർന്ന് വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ക്രമരഹിതമായ ഉറക്കം, വിട്ടുമാറാത്ത സമ്മർദ്ദം, ഡയറ്റിംഗ്, കുറഞ്ഞ പ്രോട്ടീൻ ഉപഭോഗം എന്നിവ സാധാരണ മുടി ചക്രത്തെ തടസ്സപ്പെടുത്തുകയും കൂടുതൽ മുടികൊഴിച്ചിലിനും കാരണമാകും.
67
ഇരുമ്പ്, വിറ്റാമിൻ ഡി, ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവിന് കാരണമാകും
വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ അല്ലെങ്കിൽ പലപ്പോഴും ശരിയായ പോഷകാഹാര സന്തുലിതാവസ്ഥയില്ലാതെ നടത്തുന്ന വ്യായാമങ്ങൾ എന്നിവ ഇരുമ്പ്, വിറ്റാമിൻ ഡി, ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവിന് കാരണമാകും. ഇവയെല്ലാം ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് നിർണായകമാണ്.
77
പുകവലി, അമിതമായ കഫീൻ ഉപഭോഗം എന്നിവയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.
പതിവായുള്ള ഹെയർ സ്റ്റൈലിംഗ്, മുടി ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം എന്നിവ തലയോട്ടിയിലെ ആരോഗ്യത്തെ ക്രമേണ ബാധിച്ചേക്കാം. പുകവലി, അമിതമായ കഫീൻ ഉപഭോഗം എന്നിവയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam