Kiwi fruit : കിവി പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

Published : Jun 15, 2022, 09:53 AM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി.  ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. 

PREV
15
Kiwi fruit : കിവി പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ദഹനപ്രക്രിയയെ സഹായിക്കുന്നതിൽ പങ്കുവഹിക്കുന്ന എൻസൈമായ ആക്ടിനിഡിൻ കിവികളിൽ അടങ്ങിയിട്ടുണ്ട്. തൈര്, ചീസ്, മത്സ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഉൾപ്പെടെയുള്ള ചില പ്രോട്ടീനുകളുടെ ദഹനത്തിന് കിവി  സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

25

എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.

35

കിവിപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.കിവികൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായതിനാൽ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.

45

ചർമ്മത്തിൻ്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു.
 

55

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കിവി സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും അതിനാൽ മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories