കുട്ടികൾക്ക് ഈന്തപ്പഴം നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

First Published Apr 15, 2021, 9:08 PM IST

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. 

കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതൽ ഊർജം നൽകാനും സഹായിക്കുന്നു.
undefined
ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
undefined
മാത്രമല്ല ഇവയിൽ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടിയുടെ മസ്തിഷ്ക വികസനത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും സഹായകമാണ്.
undefined
കുട്ടികൾ പലപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്ഡ എന്നിവ അകറ്റാൻ ഈന്തപ്പഴം മികച്ചൊരു പ്രതിവിധിയാണ്.
undefined
മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് പോലുള്ള അസുഖങ്ങൾ പിടിപെടാതിരിക്കാൻ ഈന്തപ്പഴം ഏറെ ​ഗുണകരമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. മറ്റൊന്ന് കുട്ടികൾക്ക് കുരു കളഞ്ഞ ശേഷം മാത്രം ഈന്തപ്പഴം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
undefined
click me!