ഈ ലക്ഷണങ്ങളെ അവഗണിക്കരുത് നിർജ്ജലീകരണത്തിന്റേതാകാം

Published : Mar 02, 2026, 12:48 PM IST

ഭക്ഷണം പോലെ തന്നെ ശരീരത്തിന് ആവശ്യമായ മറ്റൊന്നാണ് വെള്ളം. ശരീരത്തിന് മതിയായ അളവിൽ വെള്ളം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, ശ്രദ്ധിക്കാം.

PREV
15
ക്ഷീണം

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വരുമ്പോൾ ക്ഷീണം അനുഭവപ്പെടാറുണ്ട്. വിട്ടുമാറാത്ത ക്ഷീണം ഉണ്ടെങ്കിൽ ശ്രദ്ധിക്കാം. ഇത് നിർജ്ജലീകരണം മൂലം ഉണ്ടാകുന്നതാണ്.

25
തലവേദന

ഇടയ്ക്കിടെ വരുന്ന തലവേദനയും നിർജ്ജലീകരണത്തിന്റെ ലക്ഷണമാണ്. അതിനാൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാൻ ശ്രദ്ധിക്കണം.

35
വരണ്ട ചർമ്മം

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വരുമ്പോൾ ചർമ്മം വരണ്ടത് പോലെയും മങ്ങൽ ഉണ്ടാവുകയും ചെയ്യുന്നു.

45
മഞ്ഞ നിറത്തിലുള്ള മൂത്രം

മൂത്രം മഞ്ഞനിറത്തിൽ ആകുന്നതും നിർജ്ജലീകരണം ഉണ്ടാവുന്നതിന്റെ ലക്ഷണമാണ്. ഇത് വൃക്കരോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

55
മലബന്ധം

ശരീരത്തിൽ ആവശ്യമായ വെള്ളം ഉണ്ടെങ്കിൽ മാത്രമേ നല്ല ദഹനം ലഭിക്കുകയുള്ളു. നിർജ്ജലീകരണം ഉണ്ടാകുമ്പോൾ ദഹനം ഇല്ലാതാവുകയും മലബന്ധം ഉണ്ടാവാനും കാരണമാകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories