വയറ് വേദനയാണെന്ന് തെറ്റിദ്ധരിക്കുന്ന ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ

Published : Feb 18, 2026, 12:02 PM IST

ഭക്ഷണം കഴിച്ചതിന് ശേഷമുണ്ടാകുന്ന വയറ് വീർക്കൽ, ചെറിയ രീതിയിലുള്ള വേദനകൾ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും നമ്മൾ കാര്യമാക്കി എടുക്കാറില്ല. എന്നാൽ ഇവ കരളിന്റെ പ്രശ്നങ്ങൾ ആകാം. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

PREV
15
ഭക്ഷണം കഴിക്കുമ്പോഴേക്കും വയറ് നിറയുക

ചെറിയ അളവിൽ ഭക്ഷണം കഴിക്കുമ്പോഴേക്കും വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം. ഇത് ദഹനത്തിന്റെയോ ഗ്യാസിന്റെയോ പ്രശ്നമാവില്ല. ഫാറ്റി ലിവർ ഉണ്ടാകുമ്പോഴും ഇത് സംഭവിക്കാറുണ്ട്.

25
വയറിന്റെ വലത് ഭാഗത്തുണ്ടാകുന്ന വേദന

ഫാറ്റി ലിവർ ഉണ്ടാകുമ്പോൾ വയറിന്റെ വലത് ഭാഗത്തായിട്ടാവും വേദന വരുന്നത്. ഇതിനെ ഗ്യാസ് ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.

35
വയറ് വീർത്ത് വരുക

ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർത്ത് വരുന്നത് സാധാരണമായാണ് ആളുകൾ കാണുന്നത്. എന്നാൽ സ്ഥിരമായി ഇത് വരുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം.

45
ഓക്കാനം വരുക

ഭക്ഷണം കഴിച്ചതിന് ശേഷം ഓക്കാനം വരുന്നതിനെയും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. എന്നാൽ നിരന്തരം ഇത്തരത്തിൽ ഓക്കാനം വരുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം.

55
ദഹന പ്രശ്നങ്ങളും ക്ഷീണവും

ദഹന പ്രശ്നങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ അതിനൊപ്പം വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories