അസിഡിറ്റിയും വയർ വീർക്കലും തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ

Published : Jan 02, 2026, 04:48 PM IST

ചിലർക്ക് എന്തുകഴിച്ചാലും വയർ വീർത്തു വരുകയും അസിഡിറ്റി പ്രശ്നം ഉണ്ടാവുകയും ചെയ്യും. എന്നാൽ ഭക്ഷണക്രമീകരണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾകൊണ്ട് ഇതിനെ തടയാൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്. 

PREV
15
പതിയെ കഴിക്കാം

ഭക്ഷണം ശരിയായ രീതിയിൽ നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കണം. പെട്ടെന്ന് കഴിച്ച് തീർക്കാൻ ശ്രമിക്കരുത്. ഇത് ഭക്ഷണം നന്നായി ദഹിക്കുന്നതിന് തടസമാകുന്നു.

25
സമ്മർദ്ദമുള്ള സമയങ്ങളിൽ കഴിക്കരുത്

കടുത്ത മാനസിക സമ്മർദ്ദം, ദേഷ്യം എന്നിവയുള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഇത് നല്ല ദഹനം ലഭിക്കുന്നതിന് തടസമാകുന്നു.

35
അടുപ്പിച്ച് കഴിക്കരുത്

ഭക്ഷണം കൃത്യമായ സമയങ്ങളിൽ കഴിക്കാൻ ശ്രദ്ധിക്കണം. അടുപ്പിച്ച് കഴിക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ദഹനത്തെ തടസപ്പെടുത്തുകയും ബ്ലഡ് ഷുഗർ അളവിൽ മാറ്റങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. കുറഞ്ഞത് ഒരു മണിക്കൂർ ഗ്യാപ്പെങ്കിലും ഉണ്ടാകേണ്ടതുണ്ട്.

45
സപ്പ്ളിമെന്റുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കാം

സപ്പ്ളിമെന്റുകൾ കഴിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ നല്ല ദഹനം ലഭിക്കുകയില്ല.

55
പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം

പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. പകരം ഫ്രഷായിട്ടുള്ള, വീട്ടിൽ തന്നെ പാകം ചെയ്തെടുത്ത ഭക്ഷണ സാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories