കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ...?

First Published Feb 13, 2021, 10:10 PM IST

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണം കൊടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ വാശിപിടിക്കുമ്പോൾ അവർക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാതാപിതാക്കളാണ് കൂടുതലും. എന്നാൽ അത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്.
undefined
കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
undefined
പകൽ സമയങ്ങളിലും കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. പകൽ സമയങ്ങളിൽ ലഘുഭക്ഷണമാണ് നല്ലത്. പഴവർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ബദാം, അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
undefined
കുട്ടികൾക്ക് രാത്രിയിലെ ഭക്ഷണം നൽകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പ് തന്നെ നൽകാൻ ശ്രമിക്കുക. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ കുട്ടികളെ അനുവദിക്കാവൂ. കാരണം ‌ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നത് ദഹനത്തെ വളരെ പ്രതികൂലമായി ബാധിക്കാം.
undefined
ധാരാളം വെള്ളം കുട്ടികൾക്ക് നൽകുക. ദിവസവും ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിക്കുക.
undefined
click me!