ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, പ്രമേഹം വരാതെ നോക്കാം

Web Desk   | Asianet News
Published : Feb 11, 2021, 12:20 PM ISTUpdated : Feb 11, 2021, 12:45 PM IST

പ്രമേഹരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ തടയാം.   

PREV
15
ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി,  പ്രമേഹം വരാതെ നോക്കാം

പതിവായി വ്യായാമം ചെയ്യൂ: പതിവായി വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നീന്തൽ, നൃത്തം, യോഗാസന എന്നിവ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ശരീരഭാരം തടയുന്നതിനുമുള്ള മികച്ച മാർഗങ്ങളാണ്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസേന നടക്കാൻ കഴിഞ്ഞാൽ നല്ലത്. 

25

ജങ്ക് ഫുഡ് ഒഴിവാക്കാം:  സംസ്കരിച്ച, ജങ്ക് ഫുഡ്, കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കുക. ഇത്തരത്തിലുള്ള ഭക്ഷണങ്ങളിൽ മധുരവും ഉപ്പും കൊഴുപ്പും കൂടുതലാണ്. പകരം വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് നല്ലത്.

35

പുകവലി ഉപേക്ഷിക്കുക: പ്രമേഹസാധ്യത കൂട്ടുന്ന മറ്റൊരു ഘടകമാണ് പുകവലി. പുകവലിക്കാരിൽ രോഗസാധ്യത 45 ശതമാനം കൂടുതലാണ്. 

45

പച്ചനിറത്തിലുള്ള ഇലക്കറികൾ: പച്ചനിറത്തിലുള്ള ഇലക്കറികൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

55

നടത്തം: ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച് അത്താഴത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുമ്പ് നടത്തിയ ചില ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories