മുഖം സുന്ദരമാക്കാം; ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം

First Published May 28, 2020, 1:11 PM IST

ചർമ്മത്തിലെ എണ്ണമയത്തിന്റെ അംശം പെട്ടെന്ന് ഉയരുമ്പോൾ മുഖക്കുരു ഉണ്ടാകാൻ കാരണമാകാറുണ്ട്. ചർമ്മത്തിൽ അധിക അളവിൽ ഉണ്ടാകുന്ന എണ്ണയെ വലിച്ചെടുത്ത് കൊണ്ട് മുഖക്കുരുവിനെ തടഞ്ഞു നിർത്താനും ഓട്സിന് സാധിക്കും. 

വരണ്ട ചർമ്മം അകറ്റാം: ആദ്യം അരക്കപ്പ് ഓട്സ് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ശേഷം ഇത് തണുക്കാൻ വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഇത് നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിച്ച് 20 മിനിറ്റോളം കാത്തിരിക്കാം. അതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരും ഫേസ് പാക്കാണിത്.
undefined
തേനും ഓട്സും: ഒരു ടീസ്പൂൺ തേൻ ഓട്സിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ പാല് കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. നിങ്ങളുടെ മുഖ ചർമ്മത്തിൽ ഇത് തേച്ചുപിടിപ്പിച്ച ശേഷം ഉണങ്ങാനായി 15 മിനിറ്റ് കാത്തിരിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
undefined
ഓട്സും തെെരും: രണ്ട് ടേബിൾസ്പൂൺ ഓട്സും മൂന്ന് ടേബിൾ സ്പൂൺ തൈരും കൂടി ചേർക്കുക. ഇതോടൊപ്പം ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർത്ത ശേഷം നന്നായി മിക്സ് ചെയ്തെടുക്കാം. നിങ്ങളുടെ മൂക്കിന്റെ ഭാഗങ്ങളിലും പാടുകൾ കാണപ്പെടുന്ന മറ്റ് മുഖത്തെ മറ്റ് ഭാഗങ്ങളിലും ഇത് നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
undefined
ബദാമും ഓട്സും: ബദാം നന്നായി പൊടിച്ചെടുത്ത് ശേഷം പാലിൽ ചേർക്കാം. ഇതിലേക്ക് ഓട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം 10-15 മിനിറ്റ് കാത്തിരിക്കാം. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. തിളങ്ങുന്നതും ഈർപ്പം ഉള്ളതുമായ ചർമം ലഭ്യമാകാൻ ഈ ഫേസ് പാക്ക് സഹായിക്കും.
undefined
ഓട്സും പഞ്ചസാരയും: ഇളം ചൂടുള്ള കുറച്ചു വെള്ളത്തിലേക്ക് ഓട്സ് ചേർത്ത ശേഷം ഇതിലേക്ക് കുറച്ച് പഞ്ചസാരയും വെളിച്ചെണ്ണയും ചേർക്കുക. ഇത് നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റ് കാത്തിരിക്കാം. മൃദുവായി നനച്ചെടുത്ത ടിഷ്യു പേപ്പറുകൾ ഉപയോഗിച്ച് പതുക്കെ മുഖം വൃത്തിയാക്കാം. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഈ സ്‌ക്രബ് ഉപയോഗിക്കുക.
undefined
click me!