ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിലുണ്ട് പരിഹാരം

First Published Jun 25, 2021, 9:49 PM IST

ആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ആര്‍ത്തവം ക്രമരഹിതമാകുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകാറുണ്ട്. അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും. ക്രമം തെറ്റിയ ആര്‍ത്തവത്തിന് ഒരു പ്രധാന കാരണമാണ് പി‌സി‌ഒ‌എസ്. ഗര്‍ഭാശയത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. ആർത്തവം ക്യത്യമാകാൻ ഇതാ ചില ടിപ്സ്...

ആർത്തവം ക്രമീകരിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ്​ ഇഞ്ചി. ആർത്തവത്തോടൊപ്പമുണ്ടാകുന്ന വയറുവേദനയെയും ഇത്​ പരിഹരിക്കും. ഇഞ്ചി ചായ കുടിക്കുകയോ അല്ലാതെയോ കഴിക്കാവുന്നതും ആണ്.
undefined
ജീരകവും ആർത്തവം ക്രമീകരിക്കാൻ വളരെ നല്ലതാണ്​. ആർത്തവ വേദനക്കും ജീരകം ഫലം ചെയ്യും. ധാരാളം ജീരക വെള്ളം കുടിക്കുകയോ അല്ലാതെ കഴിക്കുകയോ ചെയ്യാം.
undefined
കറുവപ്പെട്ട ആർത്തവം ക്രമീകരിക്കുന്നതിനും നല്ലതാണ്​. ഭക്ഷണത്തിൽ ചേർക്കുകയോ ചൂടുപാലിൽ ചേർത്തോ ​ കഴിക്കാം.
undefined
ദിവസവും ഒരു ടീസ്പൂൺ മഞ്ഞള് കഴിക്കുന്നത് ആർത്തവം ക്യത്യമാക്കാൻ സഹായിക്കും. ഇതിലെ കുർക്കുമിൻ എന്ന സംയുക്തം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഫലപ്രദമാണ്.
undefined
ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനെഗർ തേനിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
undefined
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു, ഇത് ഗർഭപാത്രത്തിന്റെ പാളി (എൻഡോമെട്രിയം) മൃദുവാക്കുകയും ആർത്തവം കൃത്യമാക്കുകയും ചെയ്യും. ആർത്തവത്തിനു മുമ്പുള്ള വേദനയും മലബന്ധവും ഒഴിവാക്കാനും പൈനാപ്പിൾ സഹായിക്കുന്നു.
undefined
click me!