കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇവ ഉപയോ​ഗിക്കാം

Web Desk   | Asianet News
Published : Mar 28, 2022, 09:40 PM IST

സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. ഇതു വരാനുള്ള കാരണങ്ങള്‍ പലതാണ്. അമിതമായ തടിയുളളവരിലും സ്ഥിരമായി ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഉപയോഗിക്കുന്നവരിലും കഴുത്തിനുചുറ്റും കറുപ്പുനിറം വരാന്‍ കാരണമാകുന്നു.

PREV
15
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇവ ഉപയോ​ഗിക്കാം

നമ്മുടെ വീട്ടില്‍ ഉള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം. അരിപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക. പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നു. 

25

പഴുത്ത പപ്പായയില്‍ തൈര് ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. കണ്ണിനു താഴെയുള്ള കറുപ്പ് നിറം ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

35

ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ്, ഒരു വലിയ സ്പൂൺ തൈര്, എന്നിവ സംയോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കഴുത്തിന് ചുറ്റും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

45
aleo vera

കാരറ്റിന്റെ ജ്യൂസും കറ്റാർവാഴ ജെല്ലും കഴുത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ മാറാൻ സഹായിക്കും. കാരറ്റിൽ ധാരാളമായി കാണപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും കറുത്ത പാടുകളും കുറയ്ക്കാനും സഹായിക്കുന്നു.
 

55

അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പകറ്റാൻ സഹായിക്കും

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories