Cholesterol : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

Web Desk   | Asianet News
Published : Mar 26, 2022, 05:41 PM ISTUpdated : Mar 26, 2022, 06:03 PM IST

ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്.

PREV
15
Cholesterol : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

25

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
 

35

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും പഴങ്ങളും സഹായിക്കും. പപ്പായ, തക്കാളി, അവോക്കാഡോ, സിട്രസ് പഴങ്ങൾ, മുന്തിരി, ആപ്പിൾ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.  ഈ പഴങ്ങളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും.

45

കൊഴുപ്പുള്ള മത്സ്യങ്ങളിൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് മത്സ്യം അലർജിയാണെങ്കിൽ ഒമേഗ -3 അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
 

 

55

ചീരയാണ് മറ്റൊരു ഭക്ഷണം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
  

Read more Photos on
click me!

Recommended Stories