വായ്പ്പുണ്ണ് മാറാൻ വീട്ടിലുണ്ട് അഞ്ച് മാർ​ഗങ്ങൾ

First Published Jul 17, 2020, 4:09 PM IST

വായ്പ്പുണ്ണ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വായ്പ്പുണ്ണ് വന്നാൽ ഭക്ഷണം കഴിക്കുന്നത് അൽപം പ്രയാസമുള്ള കാര്യമാണ്.  വായ്പ്പുണ്ണ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികളുണ്ട്...

ഉപ്പ് വെള്ളം: ഉപ്പ് പല രോഗങ്ങള്‍ക്കുമുള്ള മികച്ചൊരു മരുന്നാണ്. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. വായ്പ്പുണ്ണ് മാറാൻ സഹായിക്കും.
undefined
തൈര്: ദിവസവും രണ്ട് നേരം തെെര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ ​ഗുണം ചെയ്യും.
undefined
തേങ്ങപ്പാല്‍: തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ദിവസവും നാലോ അഞ്ചോ തവണ കവിള്‍ കൊള്ളുക. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.
undefined
ബേക്കിംഗ് സോഡ: വായ്പ്പുണ്ണുള്ള ഭാഗത്ത് ബേക്കിം​ഗ് സോഡ പുരട്ടുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടാന്‍ ശ്രമിക്കുക.
undefined
കറ്റാര്‍വാഴ ജെൽ: കറ്റാര്‍വാഴയുടെ ജെൽ പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍വാഴ ജെൽ. ദിവസവും രാവിലെയും വെെകിട്ടും വായിൽ മുറിവുള്ള ഭാ​ഗത്ത് ജെൽ പുരട്ടുക.
undefined
click me!