'മുഖക്കുരു' വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്

First Published May 13, 2020, 8:21 PM IST

സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ നേരിടുന്ന സൗന്ദര്യപ്രശ്‌നങ്ങളിൽ ഒന്നാമതാണ് മുഖക്കുരുവിന്റെ സ്ഥാനം.ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും അനാരോഗ്യകരമായ ഭക്ഷണം കൊണ്ടും മേക്കപ്പ് ഉത്പന്നങ്ങളുടെ അമിത ഉപയോ​ഗം കൊണ്ടുമെല്ലാം മുഖക്കുരു ഉണ്ടാകാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരു വരാതെ നോക്കാം...
 

വെള്ളം കുടിക്കാൻ മടികാണിക്കേണ്ട: ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടയ്ക്കിടെ മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും.
undefined
ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് കഴുകി കളയുക: ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മുഖത്തെ മേക്കപ്പ് വൃത്തിയായി കഴുകി കളയണം. ഓയില്‍ ഫ്രീ ആയിട്ടുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ കഴിയുമെങ്കില്‍ ഉപയോഗിക്കുക.
undefined
മുഖക്കുരുവിൽ പിടിക്കരുതേ: ഇടയ്ക്കിടെ മുഖക്കുരുവില്‍ പിടിക്കുന്നത് ഒഴിവാക്കണം. അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന് മാത്രമല്ല ഇത് മുഖക്കുരുവിന്റെ വീക്കം കൂട്ടുകയും ചെയ്യും.
undefined
മധുര പലഹാരങ്ങൾ ഒഴിവാക്കൂ: ശരീരത്തിലെ ഷുഗറിന്റെ അളവ് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ (മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്. പോപ്പ്‌കോണ്‍) തുടങ്ങിയവ മുഖക്കുരു കൂട്ടിയേക്കാം. അത് കൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
undefined
തുളസിയില നീര് പുരട്ടാം:തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു അകറ്റാൻ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ ദിവസംഇത് പുരട്ടാവുന്നതാണ്.
undefined
click me!