രോഗങ്ങളോട് പൊരുതാം 'നാച്വറല്‍' ആയിത്തന്നെ...

First Published May 13, 2020, 5:23 PM IST

ഏറെ ആശങ്കകള്‍ സൃഷ്ടിച്ചുകൊണ്ടാണ് നമുക്കിടയിലേക്ക് കൊറോണ വൈറസ് എന്ന രോഗകാരിയെത്തിയത്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ വൈറസ് എളുപ്പത്തില്‍ പിടിച്ചുകയറുകയെന്ന് കേട്ടപ്പോള്‍ മുതല്‍ 'ഇമ്മ്യൂണിറ്റി' കൂട്ടാനുള്ള ഓട്ടത്തിലായി എല്ലാവരും. അങ്ങനെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല രോഗ പ്രതിരോധശേഷി. നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പതിയെ നമ്മള്‍ നേടിയെടുക്കേണ്ട കഴിവാണിത്. അതിന് സഹായിക്കുന്ന അഞ്ച് തരം 'നാച്വറല്‍' സ്രോതസുകളെക്കുറിച്ചാണ് ഇനി പറയുന്നത്...

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പേര് കേട്ടതാണ് നെല്ലിക്ക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി ആണ് പ്രതിരോധശേഷിയെ ശക്തിപ്പെടുത്താന്‍ നമ്മെ സഹായിക്കുന്നത്.
undefined
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ചെറുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നവരുമെല്ലാം പതിവായി കഴിക്കുന്നതാണ് ഗ്രീന്‍ ടീ. പ്രതിരോധശേഷി കൂട്ടാനും ഗ്രീന്‍ ടീ ഉത്തമം തന്നെ. ദിവസനേ ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ മറ്റ് ആരോഗ്പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് കൂടുതലായി കാണുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
undefined
അടുക്കളയില്‍ മിക്ക കറികളില്‍ ചേര്‍ക്കേണ്ടുന്ന ഒരു ചേരുവ എന്ന നിലയ്ക്കാണ് പലരും മഞ്ഞളിനെ കാണുന്നത്. എന്നാല്‍ പ്രകൃതിദത്തമായി പ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞള്‍ പോലെ സഹായകമാകുന്ന മറ്റൊരു പദാര്‍ത്ഥം ഇല്ലെന്ന് തന്നെ പറയാം.
undefined
തേന്‍ ആണ് പ്രതിരോധശേഷി കൂട്ടാന്‍ സഹായകമാകുന്ന മറ്റൊരു 'നാച്വറല്‍' സ്രോതസ്. പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിച്ച് ശീലിക്കുകയാണെങ്കില്‍ അത് പ്രതിരോധശേഷിയിലും തീര്‍ച്ചയായും ഗുണപരമായ മാറ്റം കാണിക്കും. മറ്റ് അനേകം ഗുണങ്ങളും തേനിനുണ്ട്.
undefined
എല്ലാ അടുക്കളകളിലും നിര്‍ബന്ധമായി കാണുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി പരിഹാരമാകാറുണ്ട്. അതോടൊപ്പം തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇഞ്ചി വളരെയധികം സഹായിക്കും.
undefined
click me!