ഈ കൊറോണക്കാലത്ത് 'പല്ല് വേദന' വന്നാൽ വീട്ടിലുണ്ട് അഞ്ച് മാർ​ഗങ്ങൾ

First Published Jul 29, 2020, 1:46 PM IST

പല്ല് വേദനയാൽ വിഷമിക്കുകയാണോ?  പല കാരണങ്ങൾ കൊണ്ടാണ് പല്ല് വേദന വരുന്നത്. ഈ കൊറോണക്കാലത്ത് പല്ല് വേദന വന്നാൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

ഉപ്പ് വെള്ളം: പല്ല് വേദന ഉള്ളപ്പോഴും അല്ലാതെയും ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ല് വേദന മാറാനും പല്ലുകളുടെ ആരോ​ഗ്യത്തിനും ഏറെ ​ഗുണം ചെയ്യും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം.
undefined
ടീ ബാഗ് : ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് വെള്ളത്തിലിട്ട്ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദനകുറഞ്ഞ് കിട്ടും.
undefined
ഗ്രാമ്പൂ:ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി വേദനയുള്ള പല്ലില്‍ പുരട്ടുക. പല്ല് വേദന മാറാൻ സഹായിക്കും.
undefined
വെളുത്തുള്ളി: പല്ല് വേദന മാറാൻ ഏറ്റവും മികച്ചതാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന 'അല്ലിസിന്‍'(Allicin) എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്. വെളുത്തുള്ളിയുടെ കുറച്ച് അല്ലികള്‍ എടുത്ത് ചതച്ചരച്ച് ഉപ്പും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുക.
undefined
പേരയില: ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് പേരയില. പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ല് വേദന മാറാൻ മാത്രമല്ല വായ്നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ ​ഗുണം ചെയ്യും.
undefined
click me!