ഈ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാം; വീണ്ടും ഓര്‍മ്മിപ്പിച്ച് പഠനം

Published : Jul 24, 2020, 02:39 PM ISTUpdated : Jul 24, 2020, 02:45 PM IST

ലോകത്തെ ആശങ്കയിലാക്കി കൊവിഡ് രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുകയാണ്. അതിനിടെ ഈ മഹാമാരിയെ വരുതിയിലാക്കാനുള്ള വാക്സിന്‍ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിലവില്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതേസമയം, വാക്‌സിന്‍ എപ്പോള്‍ വിപണിയില്‍ എത്തുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഈ ഒരു സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കി. 

PREV
15
ഈ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാം; വീണ്ടും ഓര്‍മ്മിപ്പിച്ച് പഠനം

കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ ശാസ്ത്രീയമായ തെളിവുകളോടെ വീണ്ടും ആവര്‍ത്തിക്കുന്നത്. 

25

കൈകള്‍ നിരന്തരം സോപ്പിട്ട് കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ  മൂന്ന് കാര്യങ്ങള്‍ കൊണ്ടുതന്നെ കൊവിഡ് വ്യാപനം തടയാനാകുമെന്നും  പിഎല്‍ഒഎസ് മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 
 
35

നെതര്‍ലന്‍ഡിലെ ജനങ്ങളുടെ സമ്പര്‍ക്ക നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠന മോഡല്‍ തയാറാക്കിയത്. എന്നാല്‍ ഇത് മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും അനുയോജ്യമാണെന്ന് യൂത്രെക്ട് (Utrecht) യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകര്‍ പറയുന്നു. 

45

ഈ മൂന്ന് കാര്യങ്ങളുടെയും കാര്യക്ഷമത 50 ശതമാനം കടന്നാല്‍ ഈ മഹാമാരിയെ നിയന്ത്രിക്കാനാകുമെന്നും പഠനം പറയുന്നു. 

55

90 ശതമാനം ജനങ്ങള്‍ കൈ കൃത്യമായി കഴുകുകയും 25 ശതമാനമെങ്കിലും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ വലിയൊരു രോഗപകര്‍ച്ച വരുത്താന്‍ ഈ വൈറസിന് സാധിക്കില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,  ഈ പഠനത്തിന് പല അപര്യാപ്തതകളുമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

click me!

Recommended Stories