Dandruff : താരൻ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ച് നോക്കൂ

Web Desk   | Asianet News
Published : Feb 03, 2022, 03:36 PM IST

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് മുടിയിലെ താരന്‍. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവര്‍ക്കും താരന്‍ ഒരു പ്രശ്‌നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. താരൻ അകറ്റാൻ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കാം...  

PREV
15
Dandruff : താരൻ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ച് നോക്കൂ
aloe vera

കറ്റാര്‍വാഴ ജെൽ മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഇടാം.

25
AMLA

ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്.

35
ALMOND OIL

അല്പം ബദാം ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.
 

45
CURD

തൈര് തലയില്‍ പത്ത് മിനിറ്റ് തേച്ച് പിടിപ്പിച്ചതിന് ശേഷം മൈല്‍ഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. താരൻ പോകാൻ മാത്രമല്ല മുടി ആരോ​ഗ്യത്തോടെ വളരാനും ഈ പാക്ക് മികച്ചതാണ്.
 

55
EGG

മുട്ടയുടെ വെള്ള അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
 

click me!

Recommended Stories