Weight Loss : ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ

First Published Feb 28, 2022, 10:30 AM IST

ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളെ കുറിച്ചറിയാം...
 

പെരുംജീരകം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ദഹനത്തിനും വയറുവേദന ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു സ്പൂൺ പെരുംജീരകം വെള്ളത്തിൽ കുതിർത്ത് രാത്രിയിൽ വയ്ക്കുക.ശേഷം രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. 

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായകമാണ്. ഗ്രീൻ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ശരീരഭാരം കുറയ്ക്കാൻ, നാരങ്ങ സഹായിക്കുന്നു. നാരങ്ങയ്ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക.

വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ പച്ചക്കറികൾ ഉപയോഗിച്ച് വെജിറ്റബിൾ ജ്യൂസ് തയ്യാറാക്കാവുന്നതാണ്. കാരറ്റ്, ചീര, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ ജ്യൂസുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. 
 

പ്രമേഹസാധ്യത കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മികച്ചതാണ് ഉലുവ വെള്ളം. ദിവസവും വെറും വയറ്റിൽ അര​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
 

click me!