Oral health : പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Published : Jul 30, 2022, 07:49 PM IST

മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അല‌ട്ടുന്നത്. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

PREV
16
Oral health : പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ബാക്റ്റീരിയ - വൈറസ് പോലെയുള്ള സൂഷ്മ ജീവികൾ പോലും ശരീരത്തിൽ പ്രവേശിക്കുന്നത് പലപ്പോഴും വായിൽ കൂടെയാണ്. അത്കൊണ്ട് തന്നെ വായുടെ ആരോഗ്യം, ശുചിത്വം പ്രായഭേദമില്ലാതെ പ്രാധാന്യം അർഹിക്കുന്നു.

26

പുകയില ഉത്പന്നങ്ങൾ, ക്യാൻസറിന് കാരണമാകുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം വായുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ പല്ലിന്റെയും വായയുടെയും ആരോ​ഗ്യത്തെ ബാധിക്കാം.

36

ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. 

46

കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരം ചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

56

ദിവസവും രണ്ട് നേരമെങ്കിലും ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് വായ കഴുകുക. ഇത് ചെയ്യുന്നത് പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. 

66

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പല്ലിന്റെ ആരോഗ്യം മോശമാക്കുമ്പോൾ പഴങ്ങളും കാൽസ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പല്ലുകൾ വൃത്തിയാക്കാനും ദ്വാരങ്ങൾ തടയാനും ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories