തുളസി ചായ കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

First Published Feb 9, 2021, 11:17 PM IST

തുളസിയുടെ ആരോ​ഗ്യഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. തുളസിയുടെ ഗുണം ലഭിക്കുവാനുള്ള ഏറ്റവും എളുപ്പ മാർഗം അത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും ഉൾപ്പെടുത്തുക എന്നതാണ്. തുളസി ചായ കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
 

ആസ്ത്മ, ന്യുമോണിയ, ജലദോഷം, ചുമ തുടങ്ങിയ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ചികിത്സിക്കാനുള്ള ആയുർവേദ മരുന്ന് എന്ന നിലയ്ക്ക് തുളസി ഇലകൾ ഒരു ഉത്തമ പ്രതിവിധിയാണ്. തുളസി ചായയിലെ യൂജെനോൾ, സിനിയോൾ തുടങ്ങിയ ഫൈറ്റോകെമിക്കൽ സംയുക്തങ്ങളുടെ ഗുണം കഫം നീക്കം ചെയ്യുവാൻ വളരെയേറെ ഫലപ്രദമാണ്.
undefined
തുളസി ചായ കുടിക്കുന്നത് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
undefined
ഹൃദ്രോഗത്തെ ഫലപ്രദമായ രീതിയില്‍ ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്. തുളസിയുടേ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും അതിലൂടെ ഹൃദയാഘാതത്തെ നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ അകറ്റിനിര്‍ത്താനും തുളസിയ്ക്ക് കഴിയും.
undefined
തുളസി ചായ സ്ഥിരമായി ദിവസേന കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ എന്നിവയെ ശരീരം വേഗത്തിൽ സ്വാംശീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നു. കൂടാതെ, കൊഴുപ്പ് സാവധാനത്തിൽ കുറയുകയും, അതുവഴി വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടുതൽ നേരം വിശപ്പ് തോന്നാതെ നിലനിർത്തുകയും ചെയ്യുവാനും, അങ്ങനെ അധിക കൊഴുപ്പ് അകറ്റുവാനും തുളസി ചായ കുടിക്കുന്നത് നിങ്ങളെ സഹായിക്കുന്നു.
undefined
തുളസി ചായ പതിവായി കുടിക്കുന്നത് ഹൃദയ താളം, ഉറക്കചക്രം, ഓർമ്മശക്തി എന്നിവ നിയന്ത്രിക്കുന്നതിനും അൽഷിമേഴ്‌സ് പോലുള്ള നാഡീ സംബന്ധമായ തകരാറുകൾ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
undefined
click me!