ഗർഭകാലത്ത് കാപ്പി കുടിക്കാമോ...?

Web Desk   | others
Published : Aug 27, 2020, 08:17 PM ISTUpdated : Aug 27, 2020, 08:32 PM IST

കാപ്പി കുടിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. ഉയർന്ന കഫീൻ കഴിക്കുന്നത് ഒരിക്കലും ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെട്ടിട്ടില്ല. രണ്ട് കപ്പ് കാപ്പിയിൽ കൂടുതൽ (250 മില്ലി) കുടിക്കുന്നത്  ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും വയറിളക്കത്തിനും കാരണമാകുമെന്ന് വിദ​ഗ്ധർ എല്ലായ്പ്പോഴും വാദിക്കുന്നു. 

PREV
16
ഗർഭകാലത്ത് കാപ്പി കുടിക്കാമോ...?

ഗർഭകാലത്ത് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. കഫീൻ കുറയ്ക്കുന്നത് ഗർഭം അലസൽ, കുഞ്ഞിന് ഭാരം കുറയുക, അകാല ജനനം എന്നിവ ഒഴിവാക്കാൻ സഹായിക്കുമെന്ന് 'ബ്രിട്ടീഷ് മെഡിക്കൽ ജേണലി' ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

26

കഫീൻ ഗർഭധാരണത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ 
കുറിച്ച് പഠിക്കുന്നതിനായി 37 നിരീക്ഷണ പഠനങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. കഫീൻ ഉപഭോഗം ഗർഭം അലസൽ, കുട്ടിക്കാലത്തെ അക്യൂട്ട് ലുക്കീമിയ, കുട്ടിക്കാലത്തെ അമിതഭാരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ​ഗവേഷകർ നിഗമനം ചെയ്തു. 

36

ഗർഭിണികൾ കാപ്പി ഒഴിവാക്കണമെന്ന് അവർ ഉപദേശിച്ചു. കഫീൻ കാപ്പിയിൽ മാത്രമല്ല, കോള, ചോക്ലേറ്റ് എന്നിവയിലും കുറഞ്ഞ അളവിൽ കാണപ്പെടുന്നു.
 
46

കഫീൻ അമിതമായി കഴിക്കുന്നത് നിയന്ത്രിത വളർച്ച, കുഞ്ഞിന് ഭാരം കുറയ്ക്കൽ, മാസം തികയാതെയുള്ള ജനനം തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാമെന്ന് 'ലോകാരോഗ്യ സംഘടന' (ഡബ്ല്യുഎച്ച്ഒ) മുമ്പ് വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പ്രതിദിനം 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നും വിദ​ഗ്ധർ പറയുന്നു.

56

ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കാഫീന്‍ കഴിക്കുന്നത്‌ ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമായേക്കും. മാത്രമല്ല, ഇതില്‍ അടങ്ങിയിട്ടുള്ള 'ഫിനോള്‍' എന്ന സംയുക്തം ശരീരം ഇരുമ്പ്‌ ആഗീരണം ചെയ്യുന്നത്‌ കുറയ്‌ക്കുന്നതിനും കാരണമാകാമെന്നും വിദ​ഗ്ധർ പറയുന്നു‌. കാഫീന്‍ കഴിക്കുന്നത്‌ കൂടിയാല്‍ ശരീരം ഇരുമ്പ്‌ ആഗിരണം ചെയ്യുന്നത്‌ തടസ്സപ്പെടുത്തും.

66

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോ​ഗം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. ദിവസം 300 ഗ്രാമിലധികം കഫീൻ അതായത് ദിവസം 2 മുതൽ മൂന്ന് കപ്പ് കാപ്പി വരെ 
​ഗർഭിണികൾ കുടിക്കുന്നത് ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനിടയാകുമെന്ന് മുൻ പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്.

click me!

Recommended Stories