വയറ്റിലെ ക്യാൻസർ; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

Published : Mar 17, 2026, 02:39 PM IST

ആമാശയത്തിലെ ക്യാൻസർ അഥവാ ഗ്യാസ്ട്രിക് ക്യാൻസർ വളരെ ഗൗരവമുള്ളതും മാരകവുമായേക്കാവുന്ന ഒരു രോഗമാണ്. വയറ്റിലെ ക്യാൻസറിന്‍റെ കാരണങ്ങൾ, ലക്ഷണങ്ങൾ എന്നിവയെക്കുറിച്ച് അറിയാം.

PREV
19
വയറ്റിലെ ക്യാൻസറിന്‍റെ കാരണങ്ങൾ

വയറ്റിൽ ക്യാൻസർ വരാൻ പല കാരണങ്ങളുണ്ട്. അമിതവണ്ണവും ജീവിതശൈലിയും, ഭക്ഷണരീതി, ചില ബാക്ടീരിയൽ അണുബാധകൾ, പുകവലിയും മദ്യപാനവും, ജനിതക കാരണങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

29
വയറ്റിലെ ക്യാൻസർ; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

വയറ്റിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

39
1. വയറ്റിൽ തുടർച്ചയായ വേദന

ഭക്ഷണം കഴിച്ചതിന് ശേഷം വയറ്റിൽ ഭാരം, എരിച്ചിൽ, അല്ലെങ്കിൽ വിട്ടുമാറാത്ത വേദന എന്നിവ ആദ്യ ലക്ഷണങ്ങളാകാം.

49
2. വിശപ്പില്ലായ്മയും ഭാരം കുറയലും

കാരണമൊന്നുമില്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുകയോ വിശപ്പ് ഇല്ലാതാവുകയോ ചെയ്താൽ അത് ഗൗരവമായി കാണണം.

59
3. ഓക്കാനവും ഛർദ്ദിയും

ഭക്ഷണം കഴിച്ചതിന് ശേഷം സ്ഥിരമായി ഓക്കാനം വരുകയോ ഛർദ്ദിക്കുകയോ ചെയ്യുന്നത് ക്യാൻസറിന്‍റെ ലക്ഷണമാകാം.

69
4. ഛർദ്ദിയിൽ രക്തം

വയറ്റിനുള്ളിലെ രക്തസ്രാവം കാരണം ഛർദ്ദിക്കുമ്പോൾ രക്തം വരാം. അല്ലെങ്കിൽ മലം കറുപ്പ് നിറത്തിൽ പോകാം.

79
5. ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്

ആമാശയത്തിന്‍റെ മുകൾ ഭാഗത്താണ് ക്യാൻസറെങ്കിൽ ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടാം.

89
6. ക്ഷീണവും ബലഹീനതയും

ശരീരത്തിൽ രക്തവും പോഷണവും കുറയുന്നതിനാൽ, ആൾക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടാം.

99
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories