ഹൃദയത്തെ അപകടത്തിലാക്കല്ലേ; ആകെ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം...

First Published Oct 19, 2020, 3:14 PM IST

മുന്‍കാലങ്ങളില്‍ ഹൃദ്രോഗം പ്രധാനമായും കണ്ടുവന്നിരുന്നത് പ്രായമായവരിലാണ്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മുപ്പത്- നാല്‍പത് പ്രായത്തിലുള്ളവരില്‍ ഹൃദ്രോഗം വ്യാപകമായി കാണപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. അഞ്ചിലൊരു പുരുഷന്‍, എട്ടിലൊരു സ്ത്രീ എന്ന കണക്കില്‍ ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കാണുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് വലിയൊരു പരിധി വരെ യുവാക്കളിലും ഹൃദ്രോഗങ്ങള്‍ വ്യാപകമാകാന്‍ കാരണമാകുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ തന്നെ ഹൃദയത്തെ സുരക്ഷിതമാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
undefined
ശരീരവണ്ണം എപ്പോഴും പ്രായത്തിനും മറ്റ് ആരോഗ്യാവസ്ഥകള്‍ക്കും ശരീരപ്രകൃതിക്കും അനുസരിച്ച് സൂക്ഷിക്കുക. തൂക്കം കുറയുന്നതും കൂടുന്നതും ഒരുപോലെ ഹൃദയത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ ശരീരവണ്ണം എപ്പോഴും നിയന്ത്രണത്തിലാക്കുക.
undefined
പുതിയ കാലത്തെ മത്സരാധിഷ്ടിത ലോകത്ത് മിക്കവരും നേരിടുന്നൊരു പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം. ജോലിയുടെ ഭാഗമായാണ് പ്രധാനമായും സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത്. യോഗ, വ്യായാമം, മറ്റ് വിനോദോപാധികള്‍ മുഖേന എങ്ങനെയും സ്‌ട്രെസ് കൈകാര്യം ചെയ്യുക. അല്ലാത്ത പക്ഷം ഹൃദയം അപകടത്തിലായേക്കാം.
undefined
ദിവസവും വ്യായാമത്തിന് വേണ്ടി അല്‍പസമയം മാറ്റിവയ്ക്കുക. ഓഫീസ് ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ നിര്‍ബന്ധമായും വ്യായാമം പതിവാക്കണം. ശരീരം 'ആക്ടീവ്' ആയിരിക്കാത്തിടത്തോളം ഹൃദയം പ്രശ്‌നത്തിലാകാനുള്ള സാധ്യതകള്‍ ഏറെയാണ്.
undefined
ഭക്ഷണമാണ് നമ്മുടെ ശരീരത്തിന്റേയും മനസിന്റേയുമെല്ലാം ആരോഗ്യത്തിന്റെ അടിസ്ഥാനം. ഹൃദയത്തിന് കൂടി ഗുണകരമാകുന്ന തരത്തില്‍ ഡയറ്റിനെ ചിട്ടപ്പെടുത്തി കൊണ്ടുപോകാന്‍ ശ്രമിക്കുക. നല്ല ഭക്ഷണം, എപ്പോഴും ശരീരത്തിന് നല്ല ഫലം നല്‍കുമെന്ന കാര്യം ഓര്‍ക്കുക.
undefined
click me!