കോളൻ ക്യാൻസർ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

Published : Apr 23, 2026, 11:38 AM IST

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്.  

PREV
17
കോളൻ ക്യാൻസർ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

കോളൻ ക്യാൻസറിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം.

27
മലം രക്തം കലർന്ന് പോകുന്നത്

മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌ തുടങ്ങിയവ കോളൻ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം.

37
വയറു വേദന

വയറു വേദന, ഗ്യാസ്‌, വയറിളക്കം തുടങ്ങിയവയാണ് വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

47
മലബന്ധം

മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മലബന്ധം, ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍ തുടങ്ങിയവ കോളൻ ക്യാൻസറിന്‍റെ സൂചനയാകാം.

57
വിളര്‍ച്ച

രക്തക്കുറവ് മൂലമുള്ള ക്ഷീണം, വിശപ്പിലായ്മ, തുടങ്ങിയവയും വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

67
അകാരണമായി ശരീരഭാരം കുറയുക

മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അകാരണമായി ശരീരഭാരം കുറയുന്നതും വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണമാണ്.

77
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories