മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും കാരണം ക്യാൻസർ രോഗികളുടെ എണ്ണം കൂടുകയാണ്. ലിവർ കാൻസർ കേസുകളും സമീപകാലത്തായി വർധിക്കുന്നു. ചില ലക്ഷണങ്ങളിലൂടെ ഈ ക്യാൻസർ നേരത്തെ തിരിച്ചറിയാം.
കരളിനെ ബാധിക്കുന്ന അര്‍ബുദ്ദമാണ് ലിവര്‍ ക്യാന്‍സര്‍. ലിവര്‍ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
27
വേദന
ശരീരത്തിലെ ചെറിയ വേദന, ക്ഷീണം, വയറുവീർപ്പ് പോലുള്ള പ്രശ്നങ്ങളെ പലരും നിസ്സാരമായി കാണാറുണ്ട്. എന്നാല്‍ അവയെ അഗണിക്കുന്നത് നന്നല്ല.
37
ഏത് ഭാഗത്തെ വേദനയാണ് ശ്രദ്ധിക്കേണ്ടത്?
ലിവർ ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗിക്ക് വയറിന്റെ മുകളിൽ വലതുഭാഗത്തായി വേദന അനുഭവപ്പെടും. ഈ വേദന സ്ഥിരമായോ ഇടവിട്ടോ വരാം. ചിലപ്പോൾ ഈ വേദന പുറത്തേക്കോ തോളിലേക്കോ വ്യാപിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കൂടുതൽ ദിവസം തുടർന്നാൽ ഉടൻ ശ്രദ്ധിക്കണം.
47
ലിവർ ക്യാൻസറിന്‍റെ പ്രധാന ലക്ഷണങ്ങൾ
എപ്പോഴും ക്ഷീണം തോന്നുക, പ്രത്യേക കാരണമില്ലാതെ ഭാരം കുറയുക, വിശപ്പില്ലായ്മ, ദീർഘകാലമായുള്ള മഞ്ഞപ്പിത്തം (ചർമ്മവും കണ്ണുകളും മഞ്ഞനിറത്തിലാകുന്നത്), ചെറിച്ചില്‍, വയറുവീർപ്പ്, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
57
അപകടസാധ്യത കൂട്ടുന്ന കാരണങ്ങൾ
ലിവർ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ചില പ്രധാന കാരണങ്ങളുണ്ട്. ദീർഘകാലമായുള്ള മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് അണുബാധ, ഫാറ്റി ലിവർ, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മോശം ജീവിതശൈലി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
67
ലിവർ ക്യാൻസർ തടയാനുള്ള വഴികൾ
മദ്യപാനവും പുകവലിയും ഒഴിവാക്കുക.
സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക.
കൃത്യമായി ലിവർ ടെസ്റ്റുകൾ നടത്തുക.
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എടുക്കുക.
ശരീരഭാരം നിയന്ത്രിക്കുകയും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുക.
77
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam