ലിവർ സിറോസിസിന്റെ ഏഴ് പ്രാരംഭ ലക്ഷണങ്ങൾ

Published : Oct 07, 2026, 12:18 PM IST

കരളിന് കേടുപാടുകൾ വരുത്തുകയും അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് കരൾ സിറോസിസ്. ഇത് കരൾ പ്രവർത്തനരഹിതമാകുന്നതിലേക്ക് നയിച്ചേക്കാം.

PREV
111
ലിവർ സിറോസിസിന്റെ ഏഴ് പ്രാരംഭ ലക്ഷണങ്ങൾ

കരളിന് കേടുപാടുകൾ വരുത്തുകയും അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് കരൾ സിറോസിസ്. ഇത് കരൾ പ്രവർത്തനരഹിതമാകുന്നതിലേക്ക് നയിച്ചേക്കാം. ദീർഘകാലം തുടരുന്ന കരൾ ക്ഷതം മൂലമാണ് സിറോസിസ് ഉണ്ടാകുന്നത്. മദ്യം, മരുന്നുകൾ, വൈറസുകൾ, മെറ്റബോളിക് ഘടകങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.

211
കരളിനെ ബാധിക്കുന്ന ദീർഘകാല രോഗങ്ങളുടെ അവസാന ഘട്ടമാണ് ലിവർ സിറോസിസ്.

കരളിനെ ബാധിക്കുന്ന ദീർഘകാല രോഗങ്ങളുടെ അവസാന ഘട്ടമാണ് ലിവർ സിറോസിസ്. ഈ ഘട്ടത്തിൽ, ആരോഗ്യകരമായ കരൾ കലകളിൽ വലിയൊരു ഭാഗം വടുക്കളായി മാറിക്കഴിഞ്ഞിരിക്കും. കരളിനുണ്ടാകുന്ന ദീർഘകാല വീക്കം അഥവാ ഹെപ്പറ്റൈറ്റിസ് മൂലമാണ് ഇത്തരം വടുക്കൾ രൂപപ്പെടുന്നത്. വടുക്കളുടെ അളവ് അമിതമാകുമ്പോൾ കരളിന്റെ പ്രവർത്തനം ശരിയായി നടക്കാതെ വരികയും, ഇത് കരൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. സിറോസിസ് പൂർണ്ണമായും ഭേദമാക്കി പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെങ്കിലും, ചികിത്സയിലൂടെ രോഗം വഷളാകുന്നത് മന്ദഗതിയിലാക്കാനോ തടയാനോ സാധിക്കും. കരളിന്റെ പ്രവർത്തനം കുറയുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. ഇതിനെ 'ഡീകോമ്പൻസേറ്റഡ് സിറോസിസ്' എന്ന് പറയുന്നു.

311
ലിവർ സിറോസിസ് അവഗണിക്കാൻ പാടില്ലാത്ത ചില പ്രധാന ലക്ഷണങ്ങൾ

പലപ്പോഴും ലിവർ സിറോസിസ് വളരെ നിശബ്ദമായാണ് ശരീരത്തെ ബാധിക്കുന്നത്. കരളിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുന്നത് വരെ ലക്ഷണങ്ങൾ പ്രകടമാകണമെന്നുമില്ല. ഈ സാഹചര്യത്തിൽ, അവഗണിക്കാൻ പാടില്ലാത്ത ചില പ്രധാന ലക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

411
ക്ഷീണമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്

ക്ഷീണമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ വിഷാംശം നീക്കം ചെയ്യാനും ഊർജ്ജോത്പാദനം നിയന്ത്രിക്കാനുമുള്ള കരളിന്റെ ശേഷി കുറയുന്നതുകൊണ്ടാണ് ക്ഷീണം ഉണ്ടാകുന്നത്. ഇത് വ്യക്തിയിൽ നിരന്തരമായ ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നു.

511
വിശപ്പില്ലായ്മയിലേക്കും ഭക്ഷണത്തോടുള്ള താൽപ്പര്യം കുറയുന്നതിലേക്കും നയിക്കുകയും ചെയ്യുന്നു

കരളിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ദഹനപ്രക്രിയയുടെ കാര്യക്ഷമത കുറയുകയും ഇത് വിശപ്പില്ലായ്മയിലേക്കും ഭക്ഷണത്തോടുള്ള താൽപ്പര്യം കുറയുന്നതിലേക്കും നയിക്കുകയും ചെയ്യുന്നു. തൽഫലമായി ശരീരഭാരം കുറയുന്നതിനും പോഷകാഹാരക്കുറവിനും കാരണമായേക്കാം.

611
ചർമ്മത്തിലും കണ്ണുകളിലും ഉണ്ടാകുന്ന മഞ്ഞനിറം സിറോസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ്

ചർമ്മത്തിലും കണ്ണുകളിലും ഉണ്ടാകുന്ന മഞ്ഞനിറം സിറോസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് . കരളിന് ശരിയായ രീതിയിൽ ബിലിറൂബിൻ സംസ്കരിക്കാൻ കഴിയാതെ വരുമ്പോൾ ഇത് രക്തത്തിൽ അടിഞ്ഞുകൂടുകയും ചർമ്മവും കണ്ണുകളും മഞ്ഞനിറമാകാൻ കാരണമാവുകയും ചെയ്യുന്നു.

711
വീക്കമോ വലുതാകലോ ഉണ്ടാകുമ്പോൾ ആ ഭാഗത്ത് വേദനയോ അസ്വസ്ഥത അനുഭവപ്പെടാം.

കരൾ ഉദരത്തിന്റെ മുകൾഭാഗത്ത് വലതുവശത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ വീക്കമോ വലുതാകലോ ഉണ്ടാകുമ്പോൾ, ആ ഭാഗത്ത് വേദനയോ അസ്വസ്ഥത അനുഭവപ്പെടാം.

811
ചർമ്മത്തിൽ തടിപ്പോ മറ്റ് ദൃശ്യമായ പ്രശ്നങ്ങളോ ഇല്ലെങ്കിൽ പോലും കടുത്ത ചൊറിച്ചിലിന് കാരണമായേക്കാം.

കരളിന്റെ പ്രവർത്തനം തകരാറിലാവുന്നത് മൂലം ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുന്ന പിത്തരസ ലവണങ്ങൾ ചർമ്മത്തിൽ തടിപ്പോ മറ്റ് ദൃശ്യമായ പ്രശ്നങ്ങളോ ഇല്ലെങ്കിൽ പോലും കടുത്ത ചൊറിച്ചിലിന് കാരണമായേക്കാം.

911
കാലുകളിലോ പാദങ്ങളിലോ നീര് വയ്ക്കുകയോ, വയറ്റിൽ ദ്രാവകം അടിഞ്ഞുകൂടി വയർ വീർക്കുകയോ ചെയ്തേക്കാം

കരളിന്റെ പ്രവർത്തനം മോശമാകുന്നത് ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി കാലുകളിലോ പാദങ്ങളിലോ നീര് വയ്ക്കുകയോ, വയറ്റിൽ ദ്രാവകം അടിഞ്ഞുകൂടി വയർ വീർക്കുകയോ ചെയ്തേക്കാം.

1011
മൂത്രത്തിനി നിറ വ്യത്യാസം ഉണ്ടാവുകയും, മലത്തിന് വിളറിയതോ കളിമണ്ണിന്റെ നിറമോ ആയി മാറുകയും ചെയ്തേക്കാം.

പിത്തരസത്തിന്റെ ഉൽപ്പാദനത്തിലും സംസ്കരണത്തിലുമുണ്ടാകുന്ന തടസ്സം മൂലം മൂത്രത്തിനി നിറ വ്യത്യാസം ഉണ്ടാവുകയും, മലത്തിന് സാധാരണമായ തവിട്ടുനിറം നഷ്ടപ്പെട്ട് വിളറിയതോ കളിമണ്ണിന്റെ നിറമോ ആയി മാറുകയും ചെയ്തേക്കാം.

1111
ലിവർ സിറോസിസ് വരാതിരിക്കാന്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, കരളിന് അനുയോജ്യമായ, സമീകൃതാഹാരം കഴിക്കുക, ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്‌ക്കെതിരായ വാക്സിനുകൾ എടുക്കുക, ശുചിത്വവും സുരക്ഷിത ലൈംഗിക ബന്ധവും പാലിക്കുക, അനാവശ്യ മരുന്നുകളും വിഷാംശങ്ങളുള്ള വസ്തുക്കളും ഒഴിവാക്കുക, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക, കൃത്യമായ ഇടവേളകളിൽ കരൾ പരിശോധന (liver function tests) നടത്തുക, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ നിയന്ത്രണവിധേയമാക്കുക എന്നിവ ലിവർ സിറോസിസിനുള്ള സാധ്യത കുറയ്ക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories