വണ്ണം കുറയ്ക്കണോ...? കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കൂ

First Published Apr 2, 2021, 9:44 PM IST

ഭാരം കുറയ്ക്കണമെന്നുള്ളവർ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക എന്നുള്ളതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.  ലോ കലോറി ഭക്ഷണങ്ങൾ അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏതൊക്കെയാണ് ലോ കലോറി ഭക്ഷണങ്ങളെന്ന് നോക്കാം...
 

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവ് ​ഗ്രീൻ ടീയ്ക്കുണ്ട്.
undefined
വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും ചെറിയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചെറി (150 ഗ്രാം) വെറും 95 കലോറി കലോറിയാണ് അടങ്ങിയിട്ടുള്ളത്.
undefined
അവാക്കാഡോ ഹൃദയസംബന്ധമായ തകരാറുകള്‍ കുറയ്ക്കുകയും, തലമുടി, കണ്ണുകള്‍ എന്നിവയുടെ ആരോഗ്യത്തിനും ഫലപ്രദമാണ്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ അവാക്കാഡോ സഹായിക്കുന്നു.
undefined
ഒലീവ് ഓയിലിൽ കാൽസ്യം, വിറ്റാമിൻ ഇ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. 15 ഗ്രാം ഒലിവ് ഓയിലിൽ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ട്.
undefined
വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റായ ലൈക്കോപീന്റെ മികച്ച ഉറവിടമാണ് തക്കാളി. 126-ഗ്രാം തക്കാളിയിൽ 25 കലോറി മാത്രമാണുള്ളത്.
undefined
click me!